ലോട്ടറിയിലൂടെ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പോളണ്ട്; ആകർഷകമായ സമ്മാനത്തുകയും കാറും

May 27, 2021

പലയിടത്തും വാക്‌സിൻ ലഭ്യമല്ലാത്ത അവസ്ഥയാണെങ്കിൽ മറ്റു ചിലയിടത്ത് വാക്‌സിൻ സ്വീകരിക്കാൻ മടിയുള്ള ജനവിഭാഗമാണ്. പോളണ്ടിൽ അങ്ങനെ ധാരാളം ആളുകൾ ഉണ്ട്. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ ആശയവുമായി എത്തിയിരിക്കുകയാണ് പോളണ്ട്. പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പോളണ്ട് 273,000 ഡോളർ സമ്മാനത്തുകയുള്ള ലോട്ടറി പുറത്തിറക്കുകയാണ്.

അഭിനേതാക്കളും സ്പോർട്സ് താരങ്ങളുമെല്ലാം വാക്‌സിനേഷൻ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിട്ടുനിൽക്കുന്നവരും ഉണ്ട്. ഇങ്ങനെയുള്ളവരെക്കൂടി പങ്കാളികളാക്കാനാണ് ഗവണ്മെന്റിന്റെ ഉദ്ദേശം. വാക്സിൻ ലഭ്യമെങ്കിലും ആളുകൾ പൂർണമായി സ്വീകരിക്കുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു മാർഗം സ്വീകരിക്കുന്നതെന്ന് പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ളവർ വെളിപ്പെടുത്തിയിരുന്നു.

Read More: മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറാൻ പ്രിയങ്കരി; എല്ലാ ദിവസവും രാത്രി 7 മണിക്ക്

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും ലോട്ടറി ഓപ്പറേറ്റർ ടോട്ടലൈസേറ്റർ സ്‌പോർട്ടോവിയുടെയും സഹായത്തോടെയാണ് മത്സരം നടത്തുക. നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഓരോ 2,000-ാമത്തെ വ്യക്തിക്കും 1000 രൂപ ലഭിക്കും. രണ്ടുപേർക്ക് 273,000 ഡോളറും ഓരോ ഹൈബ്രിഡ് കാറും ലഭിക്കും.

Story highlights- Poland dangles lottery jackpot to boost COVID vaccination