മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറാൻ പ്രിയങ്കരി; എല്ലാ ദിവസവും രാത്രി 7 മണിക്ക്

May 26, 2021

മലയാളി പ്രേക്ഷകർക്ക് എന്നും വ്യത്യസ്തമായ പരമ്പരകൾ സമ്മാനിക്കാറുണ്ട് ഫ്‌ളവേഴ്‌സ് ടി വി. കേരളം വീണ്ടും ഒരു ലോക്ക്ഡൗൺ അഭിമുഖീകരിക്കുമ്പോൾ പ്രേക്ഷകർക്കായി ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയിരിക്കുന്ന പുതിയ പരമ്പരയാണ് പ്രിയങ്കരി.

മെയ് 24 മുതൽ സംപ്രേഷണം ആരംഭിച്ച പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അണിനിരക്കുന്നത്. ഷഫ്‌നയാണ് പ്രിയങ്കരിയിലെ പ്രധാന കഥാപത്രമായി എത്തുന്നത്. ഡെയ്‌സി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു ത്രികോണ പ്രണയകഥയുടെ മനോഹരമായ ആവിഷ്‌കാരമാണ് പ്രിയങ്കരി.

Read More: ഡെയ്സിയോട് പ്രണയം പറയാൻ റോയ്; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ‘പ്രിയങ്കരി’ രാത്രി 7 മണി മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ

പ്രിയങ്കരി എല്ലാ ദിവസവും രാത്രി 7 മണി മുതൽ 8 മണി വരെയാണ് സംപ്രേഷണം ചെയ്യുക. ലോക്ക്ഡൗൺ നാളുകളുടെ വിരസത അകറ്റി ഡെയ്‌സി തീർച്ചയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുമെന്നതിൽ സംശയമില്ല. ഒരു സീരിയൽ എന്നതിലുപരി പ്രണയ ജീവിതത്തിന്റെ സങ്കീർണ്ണതയും മാധുര്യവമെല്ലാം പകർത്തുന്ന മിനി സിനിമയായി പ്രിയങ്കരിയെ വിശേഷിപ്പിക്കാം.

Story highlights- priyankari serial on flowers T V