ഡെയ്സിയോട് പ്രണയം പറയാൻ റോയ്; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ‘പ്രിയങ്കരി’ രാത്രി 7 മണി മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ

May 25, 2021

ലോകം മുഴുവനുമുള്ള കുടുംബപ്രേക്ഷകർക്ക് ലോക്ക്ഡൗൺ കാലത്ത് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച പ്രിയങ്കരി എന്ന പരമ്പര. ഇന്നലെ മുതലാണ് പ്രിയങ്കരി പ്രേക്ഷകരിലേക്കെത്തിത്തുടങ്ങിയത്.

പ്രിയങ്കരി എല്ലാ ദിവസവും രാത്രി 7 മണി മുതൽ 8 മണി വരെയാണ് സംപ്രേഷണം ചെയ്യുക. പരമ്പരയിൽ മുഖ്യകഥാപാത്രമായി എത്തുക ചലച്ചിത്രതാരം ഷഫ്നയാണ്. ഡെയ്സി എന്നാണ് ഷഫ്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വത്സല മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also:കൊവിഡ് ബാധിതയായ അമ്മയ്ക്ക് ആശ്വാസം പകരാൻ കത്തെഴുതി കുഞ്ഞുമക്കൾ; സൈബർ ഇടങ്ങളുടെ ഹൃദയം കവർന്ന കുറിപ്പ്

ത്രികോണ പ്രണയകഥയാണ് പരമ്പര പറയുന്നത്. പച്ചയായ കുടുംബജീവിതം പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർക്കാതെ അവതരിപ്പിക്കുകയാണ് പ്രിയങ്കരിയിലൂടെ.

Story Highlights: Priyankari at 7 pm on Flowers TV