വാക്സിനേഷൻ സെന്ററിലേക്ക് തളർന്നുകിടക്കുന്ന വൃദ്ധയെ എടുത്തുകൊണ്ടു വരുന്ന പോലീസ് ഉദ്യോഗസ്ഥൻ- കൈയടി നേടിയ കാഴ്ച
ഒറ്റയ്ക്ക് ജീവിക്കുന്ന വയോധികർക്കാണ് ഈ കൊവിഡ് കാലം വളരെയധികം പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കുന്നത്. എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത ഒട്ടേറെ ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഡൽഹിയിലെ ഷീല ഡിസൂസ എന്ന എൺപത്തിരണ്ടുകാരിക്ക് വാക്സിൻ സ്വീകരിക്കാൻ പോലും ഒപ്പം വരാൻ ആളില്ലായിരുന്നു. ഒടുവിൽ കുൽദീപ് സിംഗ് എന്ന കോൺസ്റ്റബിളിനോട് ആഗ്രഹം പങ്കുവയ്ക്കുകയും അദ്ദേഹം യാതൊരു മടിയുമില്ലാതെ വയോധികയെ എടുത്തുകൊണ്ട് വാക്സിനേഷൻ സെന്ററിലേക്ക് എത്തിക്കുകയുമായിരുന്നു.
കൊവിഡ് കാലത്ത് ധാരാളം സഹായങ്ങൾ കുൽദീപ് ചെയ്യുന്നുണ്ട്. കുടുംബത്തിൽ നിന്നും അകന്ന് ജോലിയിൽ മാത്രം ശ്രദ്ധചെലുത്തേണ്ട ഈ വേളയിൽ മറ്റുള്ളവർക്ക് സാധിക്കുന്നത്ര സഹായങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. ഷീല ഡിസൂസയെ എടുത്തുകൊണ്ട് വരുന്ന കുൽദീപിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
കുൽദീപ് തന്നെയാണ് ഷീലയ്ക്ക് വേണ്ടി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തതും. കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ കഴിയാത്ത വ്യക്തിയാണ് വയോധികയെന്നും സ്ട്രെച്ചറിലോ വീൽചെയറിലോ വാക്സിനേഷൻ സെന്ററിലേക്ക് എത്തിക്കാൻ പ്രയാസമായിരുന്നു എന്നും രണ്ടാം നിലയിൽ നിന്നും എടുത്തുകൊണ്ടാണ് ആശുപത്രിയിൽ എത്തിയതെന്നും കുൽദീപ് പറയുന്നു.
Police Ct. Kuldeep took a senior citizen for #COVID vaccination as she is unable to walk. He has been taking care of her: Delhi Police pic.twitter.com/m4qJcD0MyK
— ANI (@ANI) May 17, 2021
Read More: ശ്വേതാ മേനോന്റെ പാട്ടിന് അസീസിന്റെ മാസ്റ്റര്‍പീസ് ഡാന്‍സ്: വിഡിയോ
‘ആളുകളെ സഹായിക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. ഞങ്ങൾ വീട്ടിൽ നിന്ന് മാറിനിൽക്കുന്നു, അതിനാൽ അത്തരം ആളുകളിൽ ഒരു കുടുംബത്തെയോ ബന്ധുക്കളെയോ കണ്ടെത്തി അവരെ പരിപാലിക്കുന്നു’ -സഹായത്തെക്കുറിച്ച് കുൽദീപ് പ്രതികരിച്ചതിങ്ങനെയാണ്.
Story highlights- police constable carries old women to vaccination centre