ശ്വേതാ മേനോന്റെ പാട്ടിന് അസീസിന്റെ മാസ്റ്റര്‍പീസ് ഡാന്‍സ്: വിഡിയോ

May 18, 2021
Asees Nedumangad dancing to Swetha Menon's song in Flowers Star Magic

ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമാണ്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ചിരിവിരുന്ന് ഒരുക്കുന്നു.

സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ ചലച്ചിത്ര താരം ശ്വേത മേനോനും അതിഥിയായെത്തി. മനോഹരമായ ആലാപനത്തിലൂടേയും താരം വേദിയില്‍ കൈയടി നേടി. അതേസമയം ശ്രദ്ധ നേടുകയാണ് ശ്വേത മേനോന്റെ പാട്ടിന് അസീസ് നെടുമങ്ങാട് ചെയ്ത ഡാന്‍സിന്റെ വിഡിയോ.

സ്റ്റാര്‍ മാജിക്കില്‍ ഏറെ ആരാധകരുള്ള താരമാണ് അസീസ് നെടുമങ്ങാട്. രസകരമായ ഭാവപ്രകടനങ്ങളിലൂടെയും കൗണ്ടറുകളിലൂടേയും പലപ്പോഴും അതിശയിപ്പിക്കുന്ന താരത്തിന്റെ ഡാന്‍സ് പ്രകടനവും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

Read more: ‘ദൈവം തന്ന വിധിയല്ലേ..’; ആരും മനസ്സ് നിറഞ്ഞ് കൈയടിച്ചുപോകും തങ്കുവിന്റെ ഈ പാട്ട് കേട്ടാല്‍

മിനിസ്‌ക്രീനില്‍ മാത്രമല്ല മലയാള ചലച്ചിത്ര ലോകത്തും നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ കലാകാരനാണ് അസീസ്. മിമിക്രിയിലൂടെയായിരുന്നു കലാരംഗത്തേക്കുള്ള പ്രവേശനം. നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചുവടുവെച്ച താരം പിന്നീട് അമ്പതിലേറെ സിനിമകളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്.

Story highlights: Asees Nedumangad dancing to Swetha Menon’s song in Flowers Star Magic