‘ദൈവം തന്ന വിധിയല്ലേ..’; ആരും മനസ്സ് നിറഞ്ഞ് കൈയടിച്ചുപോകും തങ്കുവിന്റെ ഈ പാട്ട് കേട്ടാല്‍

May 18, 2021
Thankachan Vithura Singing in Flowers Star Magic

ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ…’ മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടാണ് ഇത്. എത്ര കേട്ടാലും മതിവരാത്ത പ്രിയഗാനങ്ങളിലൊന്ന്. സ്‌നേഹിതന്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ വരികള്‍ തയാറാക്കിയത് യൂസഫലി കേച്ചേരിയാണ്. ആശ ജി മേനോനാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മനോഹരമായ ഗാനം അതിമനോഹരമായി ആലപിച്ച് കൈയടി നേടുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ സ്റ്റാറുകളിലൊന്നായ തങ്കച്ചന്‍ വിതുര. അതിഗംഭീരമാണ് താരത്തിന്റെ ആലാപനം. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍.

Read more: തങ്കച്ചന്റെ ഡാന്‍സിന് രസികന്‍ അനുകരണവുമായി മൃദുല: ചിരിക്കാഴ്ച

അതേസമയം സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് തികച്ചും വേറിട്ട ആസ്വാദനമാണ്. സ്റ്റാര്‍ മാജിക് പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. തങ്കച്ചന്‍ വിതുര എന്ന താരത്തെ പ്രേക്ഷകര്‍ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് വിളിക്കുന്നത്. ഫ്‌ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നതും.

Story highlights: Thankachan Vithura Singing in Flowers Star Magic