തങ്കച്ചന്റെ ഡാന്‍സിന് രസികന്‍ അനുകരണവുമായി മൃദുല: ചിരിക്കാഴ്ച

May 17, 2021
Mridula Vijay imitating Thankachan's dancing style in Flowers Star Magic

ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പരിപാടിയാണ്. വെറൈറ്റി ഗെയിം, കിടിലന്‍ കൗണ്ടറുകള്‍ അങ്ങനെ ഏറെയുണ്ട് സ്റ്റാര്‍ മാജിക്കിലെ ആകര്‍ഷണങ്ങള്‍. സ്റ്റാര്‍ മാജിക്കില്‍ പലപ്പോഴും ശ്രദ്ധ നേടുന്ന ഒന്നാണ് മൃദുല വിജയ്-യുടെ അനുകരണങ്ങള്‍. പലരുടേയും നടപ്പും നിപ്പും ആക്ഷന്‍സുമൊക്കെ അനുകരിച്ച് മൃദുല കൈയടി നേടാറുമുണ്ട്.

സ്റ്റാര്‍ മാജിക്കിലെ സ്റ്റാറുകളിലൊരാളായ തങ്കച്ചന്‍ വിതുരയുടെ ഡാന്‍സിങ് സ്റ്റൈലും മൃദുല അനുകരിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. തങ്കച്ചന്റെ ഡാന്‍സിന് മൃദുല ഒരുക്കിയ രസകരമായ അനുകരണം കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

Read more: ശാസ്ത്രീയ സംഗീതം എന്നുപറഞ്ഞപ്പോള്‍ ഇത് പ്രതീക്ഷിച്ചില്ല’; പാട്ടിന്റെ കാര്യത്തില്‍ സുധി വേറെ ലെവല്‍

അതേസമയം തങ്കച്ചന്‍ വിതുര എന്ന താരത്തിനും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്.

Story highlights: Mridula Vijay imitating Thankachan’s dancing style in Flowers Star Magic