‘ശാസ്ത്രീയ സംഗീതം എന്നുപറഞ്ഞപ്പോള്‍ ഇത് പ്രതീക്ഷിച്ചില്ല’; പാട്ടിന്റെ കാര്യത്തില്‍ സുധി വേറെ ലെവല്‍

May 17, 2021
Kollam Sudhi singing in Flowers Star Magic

ലോകമലയാളികള്‍ക്ക് തികച്ചും വ്യത്യസ്തമായ ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസികന്‍ കൗണ്ടറുകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷകര്‍ക്ക് ചിരിവിരുന്നൊരുക്കുന്നു. ഏറെ ആരാധകരുള്ള കൊല്ലം സുധിയും ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ സ്റ്റാറാണ്.

പ്രേക്ഷകലക്ഷങ്ങള്‍ക്ക് ചിരിയുടെ വിസ്മയങ്ങള്‍ സമ്മാനിക്കുന്ന കൊല്ലം സുധി പാട്ടിന്റെ കാര്യത്തിലും വേറെ ലെവലാണ്. സ്റ്റാര്‍ മാജിക് വേദിയില്‍ പലപ്പോവും കൊല്ലം സുധിയുടെ ആലാപന മാധുര്യം നിറഞ്ഞു നിന്നിട്ടുമുണ്ട്. രസകരമായ ‘ശാസ്ത്രീയ സംഗീത’ത്തിലൂടേയും താരം കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. അതിഥിയായെത്തിയ ചലച്ചിത്രതാരം ശ്വേതാ മേനോനെപ്പോലും നിറഞ്ഞു ചിരിപ്പിച്ചു സുധിയുടെ ശാസ്ത്രീയ സംഗീതം.

Read more: മലയാളികളുടെ ഹിറ്റ് ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് ‘വൈറല്‍ കുട്ടിഡോക്ടര്‍മാര്‍’

എന്നാല്‍ ‘മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ’ എന്ന ഗാനം അതിഗംഭീരമായി ആലപിച്ചു താരം. സായൂജ്യം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് കെ ജെ ജോയ് സംഗാതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സ്‌കൂള്‍ പഠനകാലംതൊട്ടേ കലാമേഖലയില്‍ നിറസാന്നിധ്യമായിരുന്നു സുധി. മിമിക്രിരംഗത്തെ അതുല്യപ്രതിഭ. മലയാള ചലച്ചിത്രരംഗത്തും കൊല്ലം സുധി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണ്.

Story highlights: Kollam Sudhi singing in Flowers Star Magic