“തനിച്ചാക്കി പോയിട്ട് ഏഴ് മാസങ്ങൾ”; ക്രിസ്മസ് വേളയിൽ കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്തുപിടിച്ച് ലക്ഷ്മി നക്ഷത്ര

December 30, 2023

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. മികച്ച അവകതരണശൈലിയിലൂടെയാണ് താരം പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിച്ചത്. മനോഹരമായ സംസാര ശൈലിയും നിറചിരിയുമൊക്കെ ലക്ഷ്മി നക്ഷത്രയെ ആസ്വാദകര്‍ക്ക് പ്രിയങ്കരിയാക്കി. ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന ‘സ്റ്റാര്‍ മാജിക്’ ഷോയാണ് ലക്ഷ്മിയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. ഇതോടൊപ്പം തന്നെ രസകരമായ കണ്ടന്റുകളിലൂടെ തന്റെ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും പതിവാണ്. ( Lakshmi Nakshthra Christmas with Kollam Sudhi’s family )

ക്രിസ്മസ് ആഘോഷവേളയില്‍ കൊല്ലം സുധിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഏഴ് മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട കൊല്ലം സുധിയുടെ വീട്ടില്‍ കുടുംബസമേതം എത്തിയിരിക്കുകയാണ് ലക്ഷ്മി. അകാലത്തിലുള്ള സുധിയുടെ വേര്‍പാടിനെ തുടര്‍ന്ന് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബം കഴിയുന്നത്. ഈ അവസരത്തില്‍ സുധിയുടെ കുടുംബ്‌ത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും അതിലൂടെ ക്രിസ്മസ് പ്രതീതിയും സന്തോഷവും പകര്‍ന്നു നല്‍കാനുമാണ് ലക്ഷ്മി പോയത്.

Read Also : പ്രായം വെറും 17 മാസം; ചിലങ്ക കെട്ടി കഥക് നൃത്തം അഭ്യസിക്കുന്ന കുഞ്ഞ്-വിഡിയോ

സുധിയുടെ ഭാര്യയേയും മക്കളെയും കാണാനായി നിരവധി സമ്മാനപ്പൊതികളുമായിട്ടാണ് ലക്ഷ്മി പോയിരുന്നത്. എല്ലാവര്‍ക്കുമായി പുത്തന്‍ വസ്ത്രങ്ങളും കേക്കും അടക്കം കയ്യില്‍ കരുതിയിരുന്നു. സുധിയുടെ ഇളയ മകനായ റിഥുലിനായി നിരവധി കളിപ്പാട്ടങ്ങള്‍ വാങ്ങാനും ലക്ഷ്മി മറന്നില്ല. രേണുവിനും കുടുംബത്തിനുമൊപ്പം ഒത്തിരി സമയം ചെലവഴിച്ചാണ് ലക്ഷ്മി അവിടെ നിന്നും മടങ്ങിയത്.

Story highlights ; Lakshmi Nakshthra Christmas with Kollam Sudhi’s family