ഇനി ആ ചിരിയില്ല- കൊല്ലം സുധിയുടെ അവസാന വേദി; വിഡിയോ

June 5, 2023

കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായാണ് വിടപറഞ്ഞിരിക്കുന്നത്. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട് സ്നേഹിതർക്ക് നൊമ്പരമായാണ് ഈ വേർപാട്. ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സമ്പാദിച്ച കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്റ്റ് സമാപന വേദിയിൽ ആയിരുന്നു.

ഇപ്പോഴിതാ, കൊല്ലം സുധിയുടെ അവസാന വേദിയിലെ പ്രകടനം നൊമ്പരമാകുകയാണ്. മലയാളികളുടെ പ്രിയതാരങ്ങളെ അനുകരിച്ച് കയ്യടി വാങ്ങി ബിനു അടിമാലിക്കൊപ്പം സജീവമായി നിൽക്കുന്ന കൊല്ലം സുധിയുടെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവസാന നിമിഷവും ആളുകളിൽ ചിരി നിറച്ച് കൊല്ലം സുധി യാത്രയാകുമ്പോൾ നിറയുന്നത് ഒട്ടേറെ ചിരി ഓർമ്മകൾ മാത്രമാണ്.

സ്വന്തമായി ഒരു വീട് എന്ന സ്സ്വപ്നവും ബാക്കിയാക്കിയാണ് കൊല്ലം സുധി വിടപറഞ്ഞത്. പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also: കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Story highlights- kollam sudhi last stage show