‘ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍ തന്നെയാണ് ഫൈനല്‍ കട്ടും’- കുരുതിയുടെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി റിലീസിന് ഒരുങ്ങിയ ചിത്രമാണ് കുരുതി. മെയ് പതിമൂന്നിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കൊവിഡ് സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിനെക്കുറിച്ച് ചില രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്.

കുരുതി സിനിമയുടെ ഓണ്‍ലൈന്‍ എഡിറ്റ് വേര്‍ഷന്‍ തന്നെയാണ് ഫൈനല്‍ കട്ട് ആയി മാറിയതെന്ന് പൃഥ്വിരാജ് പറയുന്നു. ജേക്‌സ് ബിജോയ് പശ്ചാത്തലമൊരുക്കിയതും ആ ഘട്ടം മുതല്‍ക്കാണ്. അറ്റ്‌മോസ് മിക്‌സ് ഒഴികെ എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒറ്റ മാസത്തിനകം പൂര്‍ത്തിയായിരുന്നു. ലോകം സാധാരണ ഗതിയിലാകുന്ന സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് പറയുന്നു.

Read More: ‘മഹാനടി’യുടെ മൂന്നു വർഷങ്ങൾ- ഓർമകൾ പങ്കുവെച്ച് കീർത്തി സുരേഷ്

മുരളി ഗോപി, ശ്രീന്ദ, മാമുക്കോയ, മണികണ്ഠൻ ആചാരി, നവാസ്, നസ്‌ലെൻ, സാഗർ സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Story highlights- prithviraj about kuruthi movie