പ്രതിരോധ ശേഷി വർധിപ്പിക്കാൻ മത്തങ്ങാ സൂപ്പ്; വിഡിയോയുമായി കനിഹ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധചെലുത്തി എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയുകയാണ്. ഇപ്പോഴിതാ, വീട്ടിലിരിക്കുമ്പോൾ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഒരു സൂപ്പ് തയ്യാറാക്കുന്ന വിധം പങ്കുവയ്ക്കുകയാണ് നടി കനിഹ.
‘മത്തങ്ങ സൂപ്പ് ഒട്ടേറെ ഗുണങ്ങൾ നിറഞ്ഞതാണ് എന്ന് പറഞ്ഞുകൊണ്ട് പാചകക്കുറിപ്പും ഉണ്ടാക്കുന്ന വിധവും വിഡിയോയിലൂടെ പങ്കുവയ്ക്കുകുയാണ് കനിഹ. മലയാളികളുടെ ഇഷ്ടം കവർന്ന തെന്നിന്ത്യൻ നായികയാണ് കനിഹ. മലയാളിയല്ലെങ്കിലും കനിഹ ഏറെയും വേഷമിട്ടത് മലയാള ചിത്രങ്ങളിലാണ്.
പാപ്പൻ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Read More: മനോഹര നൃത്തച്ചുവടുകളുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; നിറഞ്ഞ് കൈയടിച്ച് സൈബർ ലോകം
മലയാളം, തമിഴ്, തെലുങ്ക്, കന്നഡഎന്നീ ഭാഷകളിൽ എല്ലാം കനിഹ അഭിനയിച്ചിട്ടുണ്ട്. ‘ഭാഗ്യദേവത’, ‘കേരള വർമ്മ പഴശ്ശി രാജ’, ‘സ്പിരിറ്റ്’ എന്നിവയാണ് കനിഹയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ചിലത്. ഏറ്റവുമൊടുവിൽ മാമാങ്കം എന്ന ചിത്രത്തിലാണ് കനിഹ വേഷമിട്ടത്.
Story highlights- pumpkin soup by kaniha