സംവിധായകൻ പ്രഭുദേവ നിർദേശങ്ങളുമായി ചെന്നൈയിൽ നിന്നും വിഡിയോ കോളിൽ- ‘രാധേ’യിലെ ഗാനരംഗം ചിത്രീകരിച്ചതിങ്ങനെ
സൽമാൻ ഖാൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘രാധേ; യുവർ മോസ്റ്റ് വാണ്ടഡ് ഭായ്’. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഷൂട്ടിംഗ് രീതികളെല്ലാം മാറിയിരുന്നു. അതുകൊണ്ടുതന്നെ രാധേ മേക്കിംഗ് വിഡിയോയിൽ ‘ന്യൂ നോർമൽ’ രീതിയിലുള്ള ചിത്രീകരണ രീതികൾ കാണാം. സിനിമയിലെ സൂം സൂം എന്ന ഗാനത്തിന്റെ മേക്കിംഗ് വിഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
ലോക്ക്ഡൗണിന് ശേഷം ചിത്രീകരിച്ചതായതുകൊണ്ട് സംവിധായകൻ പ്രഭുദേവ ചെന്നൈയിൽ നിന്നുള്ള വീഡിയോ കോളിലൂടെ അഭിനേതാക്കളുമായും അണിയറപ്രവർത്തകരുമായും നിർദേശങ്ങൾ കൈമാറുന്നത് കാണാം. നൃത്തസംവിധായകൻ സീസർ ഗോൺസാൽവസാണ് സെറ്റിലെ ഷോട്ട് ചിത്രീകരിച്ചത്.
ഗാനം ചിത്രീകരിക്കുന്നതിനിടെ സെറ്റിൽ സ്വീകരിച്ച മുൻകരുതൽ നടപടികളും മേക്കിംഗ് വിഡിയോയിൽ പങ്കുവയ്ക്കുന്നു. ഈദ് ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജാക്കി ഷ്രോഫ്, രൺദീപ് ഹൂഡ, ദിഷ പടാനി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
Read More: മൊഴിമാറ്റ പതിപ്പിലൂടെ യുടൂബിൽ ഹിറ്റായി മോഹൻലാൽ നായകനായ ‘ബിഗ് ബ്രദർ’
ഈദിനോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചിരുന്ന ചിത്രം കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
Story highlights- radhe making video