‘മുകള്‍ രാജവംശത്തില്‍പ്പെട്ടവര്‍’; മകനൊപ്പമുള്ള ചിത്രത്തിന് രസികന്‍ ക്യാപ്ഷനുമായി രമേഷ് പിഷാരടി
രമേഷ് പിഷാരടി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ചില രസകരങ്ങളായ ഡയലോഗുകളും കഥാപാത്രങ്ങളുമെല്ലാം മനസ്സില്‍ തെളിയും. എന്തിലും ഏതിലും അല്പം നര്‍മരസം ചേര്‍ത്ത് പറയുന്ന താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്.
പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളേക്കാള്‍ അധികമായി ശ്രദ്ധ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്റെ ക്യാപ്ഷനുകളാണ്. ഏറെ രസകരങ്ങളായ അടിക്കുറിപ്പുകളാണ് മിക്കപ്പോഴും താരം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കാറുള്ളത്. ശ്രദ്ധ നേടുന്നതും രമേഷ് പിഷാരടിയുടെ ഒരു ഫോട്ടോയും അതിന് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ്. മകനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘മുകള്‍ രാജവംശത്തില്‍ പെട്ടവരാണെന്നു തോന്നുന്നു’ എന്ന രസികന്‍ ക്യാപ്ഷനാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്.
Read more: ‘മഴ വന്നാൽ വീട്ടിൽ പോടാ..’- കുഞ്ഞ് മിയയുടെ പാട്ട് സൈബറിടങ്ങളിൽ ഹിറ്റ്- വിഡിയോ
മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്വ്വന് എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.
Story highlights: Ramesh Pisharody’s funny caption goes viral in Social Media