സൂര്യനുചുറ്റും മഴവിൽ വലയം; അപൂർവ കാഴ്ചയിൽ അമ്പരന്ന് നാട്ടുകാർ

May 27, 2021

പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും മനുഷ്യന്റെ ചിന്തകൾക്ക് അതീതമാണ്. നിനച്ചിരിക്കാത്ത നേരത്താവാം അപൂർവ കാഴ്ചകൾ ഒരുക്കി പ്രകൃതി നമ്മെ അത്ഭുതപ്പെടുത്തുക. അത്തരത്തിൽ ഒരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ബെംഗളൂരു നിവാസികൾ സാക്ഷ്യം വഹിച്ചത്. സൂര്യന് ചുറ്റും മഴവിൽ വർണങ്ങളിൽ ഒരു വലയം.

രാവിലെ പതിനൊന്ന് മണിയോടെയാണ് ഈ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. കത്തിജ്വലിച്ചുനിൽക്കുന്ന സൂര്യന് ചുറ്റും മഴവിൽ വർണ്ണങ്ങളോടെ ഒരു പ്രഭാവലയം. ഏകദേശം ഒരു മണിക്കൂറോളം ഈ കാഴ്ച ആകാശത്ത് തെളിഞ്ഞു.

Read also:ജീവിതത്തിൽ മുന്നോട്ടുള്ള വഴികൾ കാണാതെ വരുമ്പോൾ നക്ഷത്രങ്ങളെ തൊടാൻ സ്വപ്നം കണ്ട ആ എട്ടു വയസുകാരിയെ ഞാൻ ഓർക്കും: സോയ അഗർവാൾ

ഈ അപൂർവ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ഈ ചിത്രത്തെ ഏറ്റെടുത്തത്. മേഘങ്ങളിൽ ഉറഞ്ഞ് നിൽക്കുന്ന മഞ്ഞ് കണങ്ങളിൽ സൂര്യ കിരണം തട്ടിയതാകാം ഈ സുന്ദരകാഴ്ചകൾക്ക് കാരണം എന്നാണ് പറയപ്പെടുന്നത്. പൊതുവെ ചന്ദ്രന് ചുറ്റും ഇത്തരം വലയങ്ങൾ കാണാറുണ്ട് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും സോഷ്യൽ ഇടങ്ങളിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു ഈ അത്ഭുത വലയങ്ങളുടെ ചിത്രങ്ങൾ.

Story Highlights:rare rainbow coloured halo around sun pics are viral