കണ്ണുകളെ വിശ്വസിക്കാനാവാതെ രുദ്രയുടെ പ്രകടനം; അമ്പരന്ന് മിടുമിടുക്കി വേദി, വീഡിയോ

May 25, 2021

ഓരോ തവണയും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അത്ഭുതബാലികമാരാണ് മിടുമിടുക്കി വേദിയിൽ പ്രത്യക്ഷപ്പെടുക. ഇപ്പോഴിതാ വീണ്ടും കാഴ്ചക്കാരിൽ അത്ഭുതം വിരിയിക്കുകയാണ് രുദ്ര വിപിൻ എന്ന കൊച്ചുമിടുക്കിയും. ക്രിക്കറ്റും വുഷു എന്ന ചൈനീസ് ആയോധന കലയുമൊക്കെയായാണ് രുദ്ര മിടുമിടുക്കി വേദിയിൽ എത്തിയിരിക്കുന്നത്.

ഫിറ്റ്നസ് ട്രെയ്‌നറായ അച്ഛനാണ് രുദ്രയെ ചെറുപ്പം മുതൽ ക്രിക്കറ്റും ആയോധനകലയും പരിശീലിപ്പിക്കുന്നത്. ക്രിക്കറ്റിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ച കൊച്ചുമിടുക്കിയ്ക്ക് ഇപ്പോൾ കൃത്യമായ കോച്ചിങ് ക്ലാസുകളും നൽകുന്നുണ്ട്. അതിന് പുറമെ വീക്കെൻഡ് ക്ലാസുകൾക്കായി അക്കാദമിയിലും ചേർത്തിട്ടുണ്ട്.

അതേസമയം ക്രിക്കറ്റിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് നേരത്തെയും രുദ്ര ശ്രദ്ധിക്കപ്പെട്ടിരുന്നു. രുദ്രയുടെ പ്രകടനം കണ്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രിക്കറ്റ് കിറ്റ് രുദ്രയ്ക്ക് സമ്മാനമായി അയച്ചുനല്കിയിരുന്നു. അതിന് പുറമെ എം എൽ എ, ചലച്ചിത്രതാരങ്ങൾ തുടങ്ങി നിരവധിപ്പേർ ഈ കൊച്ചുമിടുക്കിയ്ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു.

Read also:കൊവിഡ് ബാധിതയായ അമ്മയ്ക്ക് ആശ്വാസം പകരാൻ കത്തെഴുതി കുഞ്ഞുമക്കൾ; സൈബർ ഇടങ്ങളുടെ ഹൃദയം കവർന്ന കുറിപ്പ്

കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്ന കിടിലൻ പ്രകടനങ്ങളുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നതാണ് ഫ്ളവേഴ്സ് മിടുമിടുക്കി. ഇതിനോടകം നിരവധി പ്രഗത്ഭരായ കുരുന്നുകളെ മിടുമിടുക്കി വേദിയിലൂടെ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. പാട്ടിനും നൃത്തത്തിനുമപ്പുറം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുരുന്നുകളാണ് ഈ വേദിയിൽ മാറ്റുരയ്ക്കുന്നത്.

Story Highlights: Rudra perfomance video