പൊൻകുന്നം വർക്കിയുടെ ‘ ശബ്‌ദിക്കുന്ന കലപ്പ’ ഒരുക്കി ജയരാജ്- ചിത്രം ഒടിടി റിലീസിന്

May 1, 2021

പൊൻകുന്നം വർക്കിയുടെ പ്രസിദ്ധമായ ചെറുകഥയാണ്. കർഷകനും അദ്ദേഹത്തിന്റെ ഉഴവുകാളയും തമ്മിലുള്ള ആത്മബന്ധം പങ്കുവെച്ച കഥ 2018ൽ സംവിധായകൻ ജയരാജ് ഹ്രസ്വചിത്രമായി ഒരുക്കിയിരുന്നു. 2019ൽ ഐഎഫ്എഫ്ഐ-യിൽ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്.

തൊഴിലാളി ദിനമായ മെയ് ഒന്നിന് ഒടിടി റിലീസിലൂടെ ശബ്‌ദിക്കുന്ന കലപ്പ എന്ന പേരിൽ തന്നെയുള്ള ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. റൂട്ട്സ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2019ൽ തിരുവനന്തപുരത്ത് നടന്ന അന്തർദേശിയ ഹ്രസ്വ ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More: ‘മഴ വന്നാൽ വീട്ടിൽ പോടാ..’- കുഞ്ഞ് മിയയുടെ പാട്ട് സൈബറിടങ്ങളിൽ ഹിറ്റ്- വിഡിയോ

ഔസേപ്പ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ശബ്‌ദിക്കുന്ന കലപ്പ. ജീവിത പ്രശ്നങ്ങൾക്കിടയിൽ കണ്ണനെ വിൽക്കേണ്ടി വരികയും പിന്നീട് അറവുശാലയിൽനിന്ന് കണ്ണനെ രക്ഷിക്കുന്നതുമാണ് കഥ. ദേശീയ പുരസ്‌കാര ജേതാവ് നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രാഹകൻ. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

Story highlights- sabdhikkunna kalappa short film o t t release