25000 സിനിമാപ്രവർത്തകർക്ക് ധനസഹായമെത്തിച്ച് സൽമാൻ ഖാൻ

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വലിയ പ്രതിസന്ധികൾ സൃഷ്‌ടിച്ച സാഹചര്യത്തിൽ 25000 സിനിമാപ്രവർത്തകർക്ക് സഹായമെത്തിക്കുകയാണ് നടൻ സൽമാൻ ഖാൻ. ബോളിവുഡ് സിനിമയിലെ സാങ്കേതിക വിദഗ്ധർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, സ്റ്റണ്ട്മാൻ, സ്‌പോട്ട് ബോയ്‌സ് എന്നിവർക്കാണ് സൽമാൻ ഖാൻ സാമ്പത്തിക സഹായം നൽകിയത്. 25,000 തൊഴിലാളികൾക്ക് 1500 രൂപ വീതം ഇദ്ദേഹം സംഭാവന നൽകും.

കഴിഞ്ഞ വർഷം ദിവസവേതനക്കാരായ തൊഴിലാളികൾക്ക് 3000 രൂപ വീതം സൽമാൻ ഖാൻ സംഭാവന ചെയ്തിരുന്നു. അതേസമയം, യാഷ് രാജ് ഫിലിംസും ദിവസവേതനക്കാർക്ക് സഹായമെത്തിക്കും. അർഹരായ 35000 ആളുകൾക്ക് റേഷൻ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുമെന്നാണ് യാഷ് രാജ് ഫിലിംസ് അറിയിച്ചിരിക്കുന്നത്.

Read More: ആര്യയ്ക്ക് 17 വയസ്സ്; ‘ഫീല്‍ മൈ ലൗ എന്ന് പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്‌നേഹം എന്നിലേക്കെത്തിയത്’: അല്ലു അര്‍ജുന്‍

ഒട്ടേറെ സഹായങ്ങളാണ് ബോളിവുഡ് സിനിമാലോകം ഒറ്റകെട്ടായി നിന്ന് സമൂഹത്തിലേക്ക് എത്തിക്കുന്നത്. സിനിമാപ്രവർത്തകർക്ക് പുറമെ നിരവധി സാധാരണക്കാർക്ക് ചികിത്സ അടക്കമുള്ള സഹായങ്ങൾ ഇവർ ഇതിനോടകം ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന ഓക്സിജൻ ക്ഷാമത്തിലും താരങ്ങൾ കഴിയുന്നത്ര സഹായമെത്തിക്കാൻ ശ്രമിക്കുകയാണ്.

Story highlights- Salman Khan to donate Rs 1,500 to 25,000 film industry workers