ദിവസേന തെരുവുകളിൽ നേരിട്ടെത്തി ഭക്ഷണം വിതരണം ചെയ്ത് നടി സഞ്ജന ഗൽറാണി- കൈയടിയോടെ സിനിമാലോകം

കൊവിഡ് കാലത്ത് സാധിക്കുന്ന തരത്തിലെല്ലാം സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ജനങ്ങൾ. സാമ്പത്തികമായും അല്ലാതെയും ധാരാളം പേർ സഹായങ്ങളുമായി സജീവമാണ്. ഇപ്പോഴിതാ, നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണി ഭക്ഷണ വിതരണവുമായി സജീവമാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കായാണ് സഞ്ജന ഗൽറാണി പ്രവർത്തിക്കുന്നത്.

ആറ് ദിവസത്തിനുള്ളിൽ 550 ഓളം ഭക്ഷണ കിറ്റുകൾ സാധരണക്കാർക്ക് എത്തിച്ചുകഴിഞ്ഞു സഞ്ജന. ‘സർവ്വശക്തന്റെ കൃപയാൽ 250 പേർക്ക് ഇന്ദിരാനഗറിലും 300 പേർക്ക് എച്ച്എഎൽ പ്രദേശത്തും ആറാം ദിവസവും ഭക്ഷണം നൽകി. ഞങ്ങൾ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. വാസ്തവത്തിൽ ഈ അവസരത്തിലുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ എന്റെ അച്ഛൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് അച്ഛനെയും മറ്റൊരു വീട്ടിലേക്ക് മാറ്റി. കാരണം ഞാൻ എല്ലാ ദിവസവും ധാരാളം ആളുകളെ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ സാമൂഹിക അകലം പാലിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ പൂർണ്ണമായും പിന്തുടരുക എന്നത് ഈ സമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. നിങ്ങൾക്ക് എന്നെ കാണുന്നത് പോലെ ഞങ്ങൾ ആളുകളുടെ പാത്രങ്ങളിൽ പോലും തൊടുന്നില്ല. അത്രയധികം കരുതലോടെയാണ് വിതരണം നടത്തുന്നത്’- സഞ്ജന കുറിക്കുന്നു.

read More: കൊവിഡ് കാലത്ത് വില്ലനാകുന്ന ടൂത്ത് ബ്രഷുകൾ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പിപിഇ കിറ്റ് ധരിച്ചും ഡബിൾ മാസ്ക് അണിഞ്ഞുമാണ് സഞ്ജന ഭക്ഷണ വിതരണം നടത്തുന്നത്. ലോക്ക് ഡൗൺ സമയത്ത് ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ധാരാളമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ സഞ്ജനയ്ക്ക് സിനിമാലോകത്തുനിന്നും കൈയടി ഉയരുകയാണ്.

Story highlights- Sanjjanaa Galrani continues her food distribution