കൊവിഡ് കാലത്ത് വില്ലനാകുന്ന ടൂത്ത് ബ്രഷുകൾ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

May 13, 2021

ഇന്ന് ഇന്റർനാഷ്ണൽ ഗം ഹെൽത്ത് ഡേയാണ്. അതായത് മോണയുടെ ആരോഗ്യം ഓർമ്മിക്കുന്ന അന്താരാഷ്ട്ര ദിനം. ഈ കൊവിഡ് കാലത്ത് വായയുടെ ശുചിത്വം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കൊറോണ വൈറസ് പടർത്തുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് ടൂത്ത് ബ്രഷ്. ഗവേഷകർ നടത്തിയ പഠനം പ്രകാരം സൂക്ഷ്മ ജീവികൾ ഏറ്റവുമധികം ഉണ്ടാകുന്ന ഇടങ്ങളിൽ ഒന്നാണ് ബ്രഷ്. . വായുടെ ശുചിത്വം പാലിക്കുന്നതിനൊപ്പം ബ്രഷുകളും അണുവിമുക്തമാക്കണം. ടൂത്ത് ബ്രഷുകൾ സോപ്പ് ഉപയോഗിച്ചോ 70 ശതമാനം ആൽക്കഹോൾ ചേർന്ന സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കേണ്ടതാണ്.

പല്ലുകളുടെയും മോണയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ ബ്രഷുകൾ അണുവിമുക്തമാക്കിയ ശേഷം ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക. ഒപ്പം ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായിലെ ഉമിനീരിലെ അണുക്കളുടെ വീര്യം കുറയാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

Read also:തമിഴ്‌നാട്ടിലെ കൊവിഡ് പ്രതിരോധത്തിനായി ഒരുകോടി രൂപ സംഭാവന നൽകി സൂര്യയും കാർത്തിയും

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് മോണയില്‍ നിന്നുള്ള രക്തശ്രാവം. മോണയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തങ്ങി നിന്ന് പല്ലിന് കേടു വരാന്‍ തുടങ്ങുമ്പോഴാണ് ഇത്തരത്തില്‍ മോണകള്‍ക്കിടയില്‍ നിന്നും രക്തം പൊടിയുന്നത്. എന്നാല്‍ പല്ല് കൃത്യമായി ക്ലീന്‍ ചെയ്താല്‍ ഈ പ്രശ്‌നത്തില്‍ നിന്നും മുക്തി നേടാം. ഈ ലക്ഷണം കണ്ടു തുടങ്ങുമ്പോള്‍തന്നെ പല്ലിനെ വേണ്ടവിധം പരിപാലിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേട് കൂടുകയും പല്ല് നശിച്ചുപോകാനും സാധ്യത ഉണ്ട്. പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള ചില അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ വലിയ രീതിയിലുള്ള കേടുപാടുകളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാം.

രാവിലെയും വൈകിട്ടും കൃത്യമായി പല്ലു തേയ്ക്കണം അല്ലാത്തപക്ഷം പല്ലുകളിൽ ഭക്ഷണ പദാർത്ഥങ്ങൾ അടിഞ്ഞുകൂടുന്നത് ദന്തരോഗങ്ങൾക്ക് കാരണമാകും.

Story Highlights: International Gum Health Day