പ്രിയപ്പെട്ടവർ കണ്മുന്നിൽ നിന്നും മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്; കുറിപ്പ് പങ്കുവെച്ച് ഷെയ്ൻ നിഗം

Shane Nigam

കൊവിഡ് രണ്ടാം തരംഗം അതിഭീകരമാണ്. പ്രതിദിനം രോഗം വ്യാപിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. രോഗം മൂലം മരണത്തിന് കീഴടങ്ങുന്നവരും നിരവധിയാണ്. എന്നാൽ ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസിലാക്കാത്തവർ ഉണ്ട്. കണ്മുന്നിൽ നിന്നും പ്രിയപ്പെട്ടവർ മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ് അതിനാൽ അനാവശ്യമായി പുറത്തിറങ്ങി അവരവരുടെ കുടുംബത്തെ അപകടത്തിലാക്കരുതെന്ന് കുറിക്കുകയാണ് സിനിമ താരം ഷെയ്ൻ നിഗം. ഫേസ്ബുക്കിലൂടെയാണ് ഷെയ്ൻ ആശങ്ക പങ്കുവെച്ചത്.

“പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്.

ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർ അവരുടെ മുഴുവൻ കുടുംബത്തെയും അപകടത്തിൽ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാൽ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക” ഷെയ്ൻ കുറിച്ചു.

Story Highlights: Shane Nigam Facebook post