ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സിന്ദു കൃഷ്ണയും മകളും: വിഡിയോ ശ്രദ്ധേയമാകുന്നു

May 29, 2021
Sindhu Krishna dancing with daughter Diya viral video

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ കുടുംബം. ഈ ചലച്ചിത്ര കുടുംബം രസകരങ്ങളായ വിഡിയോകളിലൂടെ പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് സിന്ദു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും ചേര്‍ന്നുള്ള നൃത്ത വിഡിയോ.

ഹിറ്റ് ഹിന്ദി ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. അതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ കാലഘട്ടത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട്. ദില്‍ ചഹ്താ ഹോ എന്ന ചിത്രത്തിലെ വോ ലഡ്ക്കി ഹോ കഹാന്‍ എന്ന ഹിറ്റ് ഗാനത്തിനാണ് അമ്മയും മകളും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. എന്തായാലും നൃത്ത വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

Story highlights: ചിരിക്കാതിരിക്കാനാവില്ല ബസന്തിമാരുടെ ഈ പൊരിഞ്ഞ പോരാട്ടം കണ്ടാല്‍; എന്നാലും ഇത് ഏതാണ് ഭാഷ

ചലച്ചിത്ര താരം അഹാനയ്ക്കും മറ്റ് സഹോദരിമാര്‍ക്കും ഒപ്പം നൃത്ത വിഡിയോകളിലൂടെ മുന്‍പും ദിയ കൃഷ്ണ ശ്രദ്ധ നേ
ടിയിട്ടുണ്ട്. മമ്മൂട്ടി ചിത്രം വണ്‍-ലൂടെ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഇഷാനിയും ഈ താരകുടുംബത്തിലെ അംഗമാണ്. അടുത്തിടെ ഇഷാനിയും ദിയയും ചേര്‍ന്നൊരുക്കിയ നൃത്തവിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Story highlights: Sindhu Krishna dancing with daughter Diya viral video