ചിരിക്കാതിരിക്കാനാവില്ല ബസന്തിമാരുടെ ഈ പൊരിഞ്ഞ പോരാട്ടം കണ്ടാല്‍; എന്നാലും ഇത് ഏതാണ് ഭാഷ

May 28, 2021
Thankachan Vithura as Basanthi in Flowers Star Magic viral video

ബസന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. 2001-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തില്‍ നിത്യ ദാസ് അവതരിപ്പിച്ച കഥാപാത്രം. ബാസന്തിയുടെ അതിഗംഭീര വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ നിറഞ്ഞു ചിരിച്ചിരുന്നു. ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലും ബസന്തി പുനഃരവതരിച്ചു.

സ്റ്റാര്‍ മാജിക്കിലെ സ്റ്റാറുകളിലൊന്നായ തങ്കച്ചന്‍ വിതുര എന്ന കലാകാരനാണ് സ്റ്റാര്‍ മാജിക് വേദിയില്‍ ബസന്തിയായെത്തിയത്. സിനിമയില്‍ ഈ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന നടി നിത്യാ ദാസിന്റെ സാന്നിധ്യവും സ്റ്റാര്‍ മാജിക്കിനെ കൂടുതല്‍ രസകരമാക്കി. ഇരുവരും ചേര്‍ന്ന് പ്രത്യേക ഭാഷയില്‍ നടത്തിയ സംഭാഷണവും ഏറെ രസകരമാണ്.

അതേസമയം സ്റ്റാര്‍ മാജിക് വേദിയില്‍ പലപ്പോഴും കൈയടി നേടിയിട്ടുണ്ട് തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. 1995-96 കാലഘട്ടങ്ങളില്‍ അമ്മാവന്റെ മകനൊപ്പം ചേര്‍ന്ന് തങ്കച്ചന്‍ ‘ന്യൂ സ്റ്റാര്‍ ഓര്‍ക്കസ്ട്ര’ എന്ന ഒരു ട്രൂപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഏറെ നാള്‍ ഉണ്ടായിരുന്നില്ല ഈ ട്രൂപ്പ്.

Read more: COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ

പിന്നീട് തിരുവനന്തപുരത്തെ മറ്റ് സമതികളുടെ ഭാഗമായി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു.

‘മെമ്മറീസ്’, ‘ലൈഫ് ഓഫ് ജോസുകുട്ടി’, ‘ദൃശ്യം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘പരോള്‍’ തുടങ്ങിയ സിനിമകളില്‍ തങ്കച്ചന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി.

Story highlights: Thankachan Vithura as Basanthi in Flowers Star Magic viral video