മാനസിക സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായകവുമായി ലോജിക് ഒരുക്കുന്ന സൗജന്യ വെബ്ബിനാര്‍
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം എന്ന വാക്ക് ഇക്കാലത്ത് അപരിചിതമായവര്‍ വിരളമായിരിക്കും. കാരണം പ്രായഭേദമന്യേ പലരേയും ഇന്ന് മാനസിക സമ്മര്‍ദ്ദം അലട്ടാറുണ്ട്. പ്രത്യേകിച്ച് കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
പലതരത്തിലുള്ള കാരണങ്ങളാലാണ് പലര്‍ക്കും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്. എന്നാല്‍ അമിതമാകുന്ന മാനസിക സമ്മര്‍ദ്ദം പലപ്പോഴും മറ്റ് പലതരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ടുതന്നെ അമിതമാകുന്ന സ്ട്രെസിനെ കൃത്യമായ സമയത്ത് വേണ്ടരീതിയില്‍ നിയന്ത്രിക്കേണ്ടതുണ്ട്.
അമിതമാകുന്ന മാനസിക സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ്ബിനാര്‍ ഒരുങ്ങുന്നു. ഫ്ളവേഴ്സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മന്റ് ആണ് സ്ട്രെസ് മാനേജ്മെന്റ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.
മെയ് 30 ന് വൈകിട്ട് 4 മണിക്കാണ് വെബ്ബിനാര്‍ ആരംഭിക്കുക. സൗജന്യമാണ് ഈ വെബ്ബിനാര്‍. ലൈഫ് കോച്ച് ട്രെയിനര്‍ സജീ യൂസഫ് നിസ്സാന്‍, ആയുര്‍വേദ ഫിസിഷ്യന്‍ ഡോക്ടര്‍ വിദ്യ നന്ദകിഷോര്‍, പേഴ്സണാലിറ്റി ഡെവലപ്മെന്റ് & ആര്‍ട് ഓഫ് ലിവിങ് ട്രെയിനര്‍ ശാലിനി രാകേഷ്, എന്നിവര്‍ വെബ്ബിനാറിന് നേതൃത്വം നല്കുന്നു.
രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Meeting ID: 863 6048 4808
Passcode: logic
Story highlights: Stress Management webinar by Logic