‘ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തോട്ടെടോ’: ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് സുരേഷ് ഗോപി

May 23, 2021
Suresh Gopi about Operation Java movie

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കഥാപാത്രങ്ങളുടെ അഭിനയമികവും സംവിധാന വൈഭവവും തിരക്കഥയുടെ കെട്ടുറപ്പുമെല്ലാം ചിത്രത്തെ മികച്ചതാക്കുന്നു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധാനം നിര്‍വഹിച്ചതും. നിരവധിപ്പേരാണ് ഓപ്പറേഷന്‍ ജാവ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ചലച്ചിത്രതാരം സുരേഷ് ഗോപിയും ഓപ്പറേഷന്‍ ജാവയേയും സംവിധായകനേയും പ്രശംസിച്ചു.

‘അദ്ദേഹം എന്നോട് പറഞ്ഞൊരു വാചകമുണ്ട്. ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തോട്ടെടോ അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാന്‍ ചെയ്യും’ എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണത്തെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Read more: ഗംഭീരമായ നൃത്തച്ചുവടുകളുമായി മീനാക്ഷി ദീലീപ്; ശ്രദ്ധനേടി വിഡിയോ

ബാലു വര്‍ഗീസ്, ലുക്മാന്‍ അവറാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ധന്യ, മമിത, ജോണി ആന്റണി, പി ബാലചന്ദ്രന്‍, മാത്യു തോമസ്, അഞ്ജു മേരി തോമസ് തുടങ്ങിയവരാണ് ചിത്ത്രില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. സൈബര്‍ സെല്ലിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടേയും അവരുടെ മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചില കേസുകളിലൂടേയുമാണ് ചിത്രത്തിന്റെ സഞ്ചാരം.

Story highlights: Suresh Gopi about Operation Java movie