ഗംഭീരമായ നൃത്തച്ചുവടുകളുമായി മീനാക്ഷി ദീലീപ്; ശ്രദ്ധനേടി വിഡിയോ

May 23, 2021
Meenakshi Dileep dance video goes Viral in Social Media

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ വിശേഷങ്ങള്‍ക്കും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. പൊതുവേ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായിരിക്കുകയാണ് മീനാക്ഷി.

മനോഹരമായി നൃത്തം ചെയ്താണ് താരപുത്രി സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുന്നത്. അടുത്തിടെ സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ വിരുന്നിലും മീനാക്ഷി ഗംഭീരമായി നൃത്തം ചെയ്ത് കൈയടി നേടിയിരുന്നു. വീണ്ടും മനോഹരമായൊരു നൃത്തവീഡിയോയിലൂടെയാണ് താരം ശ്രദ്ധ നേടുകയാണിപ്പോള്‍. മീനാക്ഷി തന്നെയാണ് ഡാന്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.

Read more: ഇനി വീട്ടിലിരുന്നും കൊവിഡ് ടെസ്റ്റ് ചെയ്യാം; ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കി ഐസിഎംആര്‍

ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായെത്തിയ പദ്മവത് എന്ന ചിത്രത്തിലെ നെനോവാലെ എന്ന ഗാനത്തിനാണ് മീനാക്ഷിയുടെ നൃത്തം. നിരവധിപ്പേരാണ് താരത്തിന്റെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മീനാക്ഷി ദിലീപ് മനോഹരമായി നൃത്തം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു.

Story highlights: Meenakshi Dileep dance video goes Viral in Social Media