ഇരട്ട സഹോദരിയ്‌ക്കൊപ്പം ചുവടുവെച്ച് നടി ഐമ റോസ്മി- വിഡിയോ

May 4, 2022

മലയാള സിനിമയിൽ വളരെയധികം കൗതുകവുമായി കടന്നുവന്ന നായികമാരാണ് ഐമ റോസ്മിയും ഐന റോസ്മിയും. ആദ്യമായി മലയാള സിനിമയിൽ ഇരട്ടസഹോദരിമാർ നായികമാരായി എത്തുന്നു എന്ന വാർത്തയിലൂടെയാണ് ഇരുവരും ശ്രദ്ധനേടിയത്. ദൂരം എന്ന ചിത്രത്തിൽ നായികമാരായി ഇരുവരും ചുവടുറപ്പിച്ചെങ്കിലും ഐമയാണ് സിനിമയിൽ സജീവമായത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൽവ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഐമ വേഷമിട്ടു.

നൃത്തരംഗത്തും സജീവമായ ഇരുവരും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ്. ഇപ്പോഴിതാ, ഐനയ്‌ക്കൊപ്പം നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് ഐമ റോസ്മി. ഒരു ബോളിവുഡ് ഗാനത്തിനാണ് ഇവർ ചുവടുവയ്ക്കുന്നത്. ഐമയുടെ ആരാധകർ സഹോദരിയുമൊത്തുള്ള പ്രകടനത്തെ അഭിനന്ദിക്കുകയും കൂടുതൽ പെർഫോമൻസ് വിഡിയോകളുമായി വരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനും മിന്നൽ മുരളിയിലെ ഗാനത്തിനും സഹോദരിമാർ ചുവടുവെച്ചിരുന്നു. നിർമ്മാതാവ് സോഫിയ പോളിന്റെ മകനായ കെവിൻ പോളുമായി 2018ൽ വിവാഹിതയായ ശേഷം ഐമ ഇൻഡസ്ട്രിയിൽ സജീവമായിരുന്നില്ല. പടയോട്ടത്തിൽ മാത്രമാണ് പിന്നീട് വേഷമിട്ടത്.

കുടുംബത്തോടൊപ്പം യുഎഇയിൽ സ്ഥിരതാമസമാക്കിയ ഐമ, നർത്തകി മൈഥിലി റോയിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിനീത് ശ്രീനിവാസന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്നത്. മിഡിൽ ഈസ്റ്റിൽ സ്ഥിരതാമസമാക്കിയ ഒരു കുടുംബത്തിന്റെ യഥാർത്ഥ ജീവിത കഥകളെ അടിസ്ഥാനമാക്കിയുള്ള ഫാമിലി എന്റർടെയ്‌നറിൽ നിവിൻ പോളിയുടെ ജെറി എന്ന കഥാപാത്രത്തിന്റെ സഹോദരിയായ അമ്മുവായിട്ടാണ് ഐമ അഭിനയിച്ചത്.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

പിന്നീട് ജിബു ജേക്കബിന്റെ ഹിറ്റ് ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയിൽ ഒരു സുപ്രധാന വേഷത്തിലെത്തി. ഫാമിലി എന്റർടെയ്‌നറിൽ മോഹൻലാലിന്റെയും മീനയുടെയും മകളായ ജിനിയായാണ് ഐമ എത്തിയത്.

Story highlights- aima rosmy dancing with sister