മക്കറീന മുതൽ വക്കാ വക്കാ വരെ..-പ്രായം തളർത്താത്ത ചുവടുകളുമായി ഒരു വൃദ്ധൻ- അമ്പരപ്പിക്കുന്ന പ്രകടനം

May 19, 2022

പ്രായം തളർത്താത്ത കാഴ്ചകൾക്ക് എപ്പോഴും സ്വീകാര്യത കൂടുതലാണ്. പ്രായം വെറും നമ്പറാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ച് ഒട്ടേറെ ആളുകൾ അവരുടെ വർധക്യകാലം ആഘോഷമാക്കുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ച്ചയായി മാറി. ഇപ്പോഴിതാ, പ്രായം തളർത്താത്ത ചുവടുകളുമായി വിസ്മയിപ്പിക്കുകയാണ് ഒരു മുത്തശ്ശൻ.

സമൂഹമാധ്യമങ്ങളിൽ ഹിറ്റായ വിഡിയോയിൽ ഒരു വൃദ്ധൻ ചില ക്ലാസിക് ഹിറ്റുകൾക്ക് നൃത്തം ചെയ്യുന്നതും ചുറ്റുമുള്ള ആളുകൾ പ്രോത്സാഹിപ്പിക്കുന്നതും കാണാം. യുകെയിലെ സൗത്ത്‌പോർട്ടിൽ നിന്നും പകർത്തിയതാണ് വിഡിയോ. തികച്ചും ആഹ്ലാദകരമായ വിഡിയോ ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

വിഡിയോയിൽ, മക്കറീന, ഷക്കീറയുടെ വക്ക വക്ക എന്നിവയുൾപ്പെടെ നിരവധി ഗാനങ്ങൾക്ക് വൃദ്ധൻ ചുവടുവയ്ക്കുന്നു. അനായാസകരമായാണ് ഇദ്ദേഹം ചുവടുവയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. ഒരു ബംഗാളി നാടോടി ഗാനത്തിന്റെ റീമിക്സ് പതിപ്പിൽ നൃത്തം ചെയ്യുന്ന അമേരിക്കൻ വംശജന്റെ വിഡിയോ അടുത്തിടെ വൈറലായിരുന്നു.

Read Also: ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്‌ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ

റിക്കി പോണ്ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.അദ്ദേഹത്തിന്റെ നൃത്തം വളരെ രസകരമാണ്. ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള റിക്കി പോണ്ടിന് തന്റെ നൃത്ത വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരേയും ആകർഷിക്കാൻ കഴിഞ്ഞു.

Story highlights- Elderly man grooving to hit songs