‘നീ തന്നെയാണ് ജീവിതം എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം’- രാധികയ്ക്ക് പിറന്നാൾ ആശംസിച്ച് സുരേഷ് ഗോപി

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

രാഷ്ട്രീയത്തിലും സിനിമയിലും തിരക്കുകൾ എറിയാലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, പ്രിയതമയ്ക്ക് പിറന്നാൾ ആശംസിക്കുകയാണ് നടൻ. ‘എന്റെ പ്രിയതമേ, നീ തന്നെയാണ് ജീവിതം എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം’ എന്നാണ് സുരേഷ് ഗോപി കുറിക്കുന്നത്. മനോഹരമായൊരു കുടുംബ ചിത്രവും നടൻ പങ്കിടുന്നു.

1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മക്കൾ. ഗോകുൽ സുരേഷും മലയാള സിനിമയിൽ സജീവമാണ്.

Read More: ‘കാലമേറെയായി..’ പ്രണയാർദ്രമായി പാടി ഇമ്രാൻ ഖാൻ- ഉടുമ്പിലെ ഗാനം

അതേസമയം, രണ്ടാം വരവിൽ കൂടുതൽ സജീവമാകുകയാണ് സുരേഷ് ഗോപി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒഒന്നിക്കുന്ന പാപ്പൻ അണിയറയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലും സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുകയാണ്.

Story highlights- suresh gopi about wife radhika