‘സൂരറൈ പോട്ര്’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഓസ്കാർ നോമിനേഷൻ വരെയെത്തിയ സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. ഇപ്പോഴിതാ, ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 ലെ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.
ജൂൺ 11 മുതൽ ജൂൺ 20 വരെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താനാണ് തീരുമാനം. പ്രതിരോധ നടപടികൾ ശക്തമായതുകൊണ്ട് നിയന്ത്രങ്ങൾക്കനുസരിച്ച് ചലച്ചിത്രമേള നടത്താനാണ് തീരുമാനം. ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്. സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം.
എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
Story highlights- Suriya’s ‘Soorarai Pottru’ in Shanghai International Film Festival