‘ഖിലാഡി’യിലൂടെ വീണ്ടും തെലുങ്കിൽ സജീവമായി ഉണ്ണി മുകുന്ദൻ
സിനിമയിലെത്തി പത്തുവർഷം പിന്നിടുമ്പോൾ സിനിമയിലെ മറ്റു മേഖലകളിലേക്കും വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മുതൽ സ്വന്തം നിർമാണ കമ്പനി വരെ കരിയർ എത്തിയ സന്തോഷത്തിലാണ് നടൻ. അതേസമയം, മലയാളത്തിന് പുറമെ മറ്റുഭാഷകളിലും ഉണ്ണി മുകുന്ദൻ സജീവമാകുകയാണ്. മേപ്പടിയാൻ, പപ്പ തുടങ്ങിയ ചിത്രങ്ങൾക്ക് പുറമെ ഒരു തെലുങ്ക് ചിത്രത്തിലും ഉണ്ണി മുകുന്ദൻ വേഷമിടുകയാണ്.
തെലുങ്ക് ചിത്രമായ ‘ഖിലാഡി’ യിൽ ഒരു പ്രധാന കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നു. തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതനാണ് ഉണ്ണി മുകുന്ദൻ. ജനതാ ഗാരേജ്, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്‌നറാണ് ഖിലാഡി. ചിത്രത്തിൽ രവി തേജയാണ് നായകൻ. അഭിനേതാക്കളായ അർജുൻ സർജ, മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More: കോടമ്പാക്കത്തെ കരുണയ്ക്കിപ്പോൾ ഒരു പേരുണ്ട്; കസ്തൂരിയുടെ ട്വീറ്റിനെ ഏറ്റെടുത്ത് സിനിമ ആരാധകർ…
അതേസമയം നിരവധി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം അഞ്ചു കുര്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനാണ് നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.
Story highlights- unni mukundan’s next telugu movie announced