ഫോറസ്റ്റ് ഓഫീസറായി വിദ്യാ ബാലൻ; ഷെർനി ഫസ്റ്റ് ലുക്ക്

May 18, 2021

കൈനിറയെ ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് വിദ്യാ ബാലൻ. താരം മുഖ്യകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെർനി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. അമിത് മസൂർക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്യൂട്ടൻ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെർനി.

കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങാനിരുന്ന ചിത്രമാണ് ഷെർനി. ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. മധ്യപ്രദേശിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെ ജൂണിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  വിദ്യാ ബാലനൊപ്പം ശരത് സക്‌സേന മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവറം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also:പിഷാരടിക്കൊപ്പം മത്സരിച്ച് പാടി ശ്വേതാ മേനോൻ; തകർപ്പൻ കോമഡികൾക്കൊപ്പം സംഗീതത്തിന്റെ താളം കൂടി ചേർന്ന് സ്റ്റാർ മാജിക് വേദിയും

ഇന്ത്യയിലെ ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പങ്കുവെച്ച ചിത്രമാണ് വിദ്യാബാലന്റേതായി അവസാനമായി റിലീസ് ചെയ്തത്. ശകുന്തള ദേവിയുടെ രൂപ ഭാവങ്ങളെല്ലാം വിദ്യ ബാലൻ അതേപടി പകർത്തിയിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള വിദ്യാ ബാലന്റെ മെയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവായെത്തുന്നത്. അനു മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Story Highlights:vidya balan sherni first look