കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം
ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലാണ്.. കൊവിഡിനെ തുരത്താൻ നിരവധി മാർഗങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കൊവിഡ് മഹാമാരി അതിശകത്മായി തന്നെ പിടിമുറുക്കിയിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്ര, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്. എന്നാൽ അതിനിടയിൽ ഏറ്റവും ശ്രദ്ധ നേടുകയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമം.
കൊവിഡിന്റെ രണ്ടാം വരവിലും ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതെയാണ് മധ്യപ്രദേശിലെ ചിഖലാർ ഗ്രാമം ഏറെ ശ്രദ്ധേയമാകുന്നത്. അത്യാധുനിക സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ മുന്നിട്ട് നിൽക്കുകയാണ് ഈ ഗ്രാമം. പുറത്തുനിന്നുള്ളവർക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇത് ഉറപ്പുവരുത്തുന്നതിനായി ഈ ഗ്രാമത്തിലെ സ്ത്രീകൾ തങ്ങളുടെ അതിർത്തികളിൽ വടിയുമായി കാവൽ നിൽക്കുന്നുണ്ട്. സാരി ധരിച്ച് മുളകൊണ്ട് നിർമിച്ച ബാരിക്കേഡുകൾക്ക് സമീപത്തായി മുഖാവരണം കൃത്യമായി ധരിച്ച് കാവൽ നിൽക്കുന്ന സ്ത്രീകൾ ഇവിടെ എത്തുന്നവർക്ക് കൗതുകം നൽകുന്ന കാഴ്ചയാണ്. ഒപ്പം രാജ്യത്തിന് മുഴുവൻ മാതൃക കൂടിയാവുകയാണ് ചിഖലാർ ഗ്രാമവും അവിടുത്തെ സ്ത്രീകളും.
Read also:കണക്കുപഠിപ്പിച്ച് ഉയരങ്ങൾ കീഴടക്കിയ വനിത; മലയാളക്കരയ്ക്ക് അഭിമാനമായി ഡോ. സോണിയ
ഗ്രാമത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അനാവശ്യമായ ഒത്തുചേരുകളും യാത്രകളും ഒഴിവാക്കിയതും ഇവിടേക്ക് കൊവിഡ് മഹാമാരിയെ എത്തിക്കുന്നത് തടയാൻ സഹായകമായിട്ടുണ്ട്.
Story Highlights: Village Women Protect Its Villagers From Coronavirus