ഇന്ന് ലോക ആസ്ത്മ ദിനം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

world asthma day

ഇന്ന് ലോക ആസ്ത്മ ദിനം… ഇപ്പോൾ വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് ആസ്ത്മ. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസ നാളിയെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. ഈ രോഗമുള്ളവർ തണുപ്പ്, പൊടി എന്നിവ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ആസ്ത്മയുടെ ലക്ഷണങ്ങൾ: ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമ, ശ്വാസതടസ്സം, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക എന്നിവയാണ് പൊതുവെ ആസ്ത്മയുടെ ലക്ഷണങ്ങൾ

ആസ്ത്മയുള്ളവർ ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കണം: ആസ്‌‌തമയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിക്കുന്നത് ചുമ, നെഞ്ച് വേദന, ശ്വാസമുട്ടൽ എന്നിവ കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും. ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാൻ ശ്രമിക്കുക. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ബയോഫ്ളേവനോയിഡുകൾ ആസ്തമ, വില്ലൻ ചുമ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നു.

Read also: മരുഭൂമിയിൽ പച്ചപ്പ് വിരിയിച്ച യാക്കൂബാ; 70 കാരൻ സ്വീകരിച്ചത് പരമ്പരാഗത മാർഗം

ആസ്തമ രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണമാണ് പ്രോസസ്ഡ് ഭക്ഷണങ്ങൾ. ഇരുന്ന് ജോലിചെയ്യുന്നവരിലും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Story Highlights: world asthma day