എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് മമ്മൂട്ടി, രസികന്‍ ഉത്തരവുമായി ശ്രീനിവാസന്‍: 34 വര്‍ഷം മുന്‍പത്തെ വിഡിയോ

34 years old video of Mammootty and Sreenivasan

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. അതുകൊണ്ടുതന്നെ രസകരവും കൗതുകം നിറയ്ക്കുന്നതുമായ പല ദൃശ്യങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് 34 വര്‍ഷം മുന്‍പത്തെ ഒരു വിഡിയോ. മമ്മൂട്ടിയുടേയും ശ്രീനിവാസന്റേയും പരസ്പരമുള്ള സംഭാഷണമാണ് ഈ വിഡിയോയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ശ്രീനിവാസനോട് ‘എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നത്’ എന്ന് ചോദിക്കുകയാണ് മമ്മൂട്ടി. ഇതിന് ശ്രീനിവാസന്‍ നല്‍കി ഉത്തരമോ ‘അറിയില്ല’ എന്നും. ഉത്തരം വിശദമാക്കാന്‍ മമ്മൂട്ടി പറയുമ്പോള്‍ ‘അറിയില്ല’ എന്ന ഉത്തരം ചിരിച്ചുകൊണ്ട് ആവര്‍ത്തിക്കുകയാണ് ശ്രീനിവാസന്‍. എന്നാല്‍ പിന്നീട് താരം പറഞ്ഞതാണ് ഏറെ രസകരം. ‘ ഓരോ ജന്മത്തിലും ഓരോ ആളുകള്‍ക്കും ഓരോ ഉദ്ദേശങ്ങള്‍ ഉണ്ടാകുമല്ലോ. ഈ ജന്മംകൊണ്ട് ആളുകളെ ശല്യപ്പെടുത്തണം എന്നായിരിക്കും ചിലപ്പോള്‍’ എന്നായിരിരുന്നു ശ്രീനിവാസന്റെ മറുപടി.

Read more: ‘ഗിന്നസ് റെക്കോര്‍ഡുള്ളവര്‍ക്ക് പൈസ കിട്ടുമോ’ എന്ന് ചോദ്യം; രസകരമായ മറുപടിയുമായി ഗിന്നസ് പക്രു

1987-ല്‍ ഖത്തറില്‍ വെച്ചു നടന്ന മലയാളം സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് എന്ന സ്റ്റേജ് ഷോയുടേതാണ് ഈ വിഡിയോ. എ വി എം ഉണ്ണി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ചലച്ചിത്രലോകവും. കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ്, കലാരഞ്ജിനി, കാര്‍ത്തിക, കല്‍പ്പന, അശോകന്‍ തുടങ്ങിയ താരങ്ങളേയും വിഡിയോയില്‍ കാണാം.

Story highlights: 34 years old video of Mammootty and Sreenivasan