‘ഗിന്നസ് റെക്കോര്‍ഡുള്ളവര്‍ക്ക് പൈസ കിട്ടുമോ’ എന്ന് ചോദ്യം; രസകരമായ മറുപടിയുമായി ഗിന്നസ് പക്രു

June 14, 2021
Guinnes Pakru viral replay about record

ചലച്ചിത്രതാരം ഗിന്നസ് പക്രുവിനെ തേടിയെത്തിയ ഒരു ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവും ശ്രദ്ധനേടുകയാണ് സമൂഹമാധ്യമങ്ങളില്‍. ‘ചേട്ടാ ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് മാസം പൈസ കിട്ടുമോ’ എന്നതായിരുന്നു ചോദ്യം. എന്നാല്‍ ചോദ്യത്തിന് ഗിന്നസ് പക്രു നല്‍കിയ ഉത്തരമാണ് രസകരം. ‘ പണി എടുത്താല്‍’ എന്നായിരുന്നു താരത്തിന്റെ മറുപടി.

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഗിന്നസ് പക്രു. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ വീട്ടു വിശേഷങ്ങളും പലപ്പോഴും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധിയാണ് സോഷ്യല്‍മീഡിയയില്‍ താരത്തിനുള്ള ആരാധകരും.

Read more: കുരുന്ന് ഗായകര്‍ക്കൊപ്പം ‘കിം കിം’ പാട്ട് പാടി ചുവടുവെച്ച് മഞ്ജു വാര്യര്‍

മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.

Story highlights: Guinnes Pakru viral replay about record