മിയക്കുട്ടിക്കും മേഘ്‌നയ്ക്കുമൊപ്പം ഗംഭീരമായി ചുവടുവെച്ച് ഗിന്നസ് പക്രുവും: സുന്ദരകാഴ്ച

June 21, 2021
Guinness Pakru dance with Flowers Top Singers

ടോപ് സിംഗര്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് മിയക്കുട്ടിയും മേഘ്‌നയും. നിഷ്‌കളങ്കത നിറഞ്ഞ ചിരി, അതിഗംഭീരമായ ആലാപനം, രസകരമായ കുട്ടിവര്‍ത്തമാനങ്ങള്‍…. പറഞ്ഞാല്‍ തീരില്ല ഈ മിടുക്കികളുടെ ആകര്‍ഷണങ്ങള്‍. പ്രേക്ഷകരുടെ പ്രിയ ചലച്ചിത്രതാരം ഗിന്നസ് പക്രുവിനൊപ്പം മേഘനയും മിയക്കുട്ടിയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും മനസ്സു നിറയ്ക്കുന്നു.

ഗിന്നസ് പക്രു എന്ന അതുല്യ കലാകാരന്‍ ടോപ് സിംഗര്‍-2-ല്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഈ ഗംഭീര പ്രകടനം. രസകരമായ രീതിയിലാണ് മൂവരും ചേര്‍ന്ന് ചുവടുവെച്ചത്. ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ… എന്ന ഗാനത്തിനാണ് ഗിന്നസ് പക്രുവിന്റേയും മേഘ്‌നയുടേയും മിയക്കുട്ടിയുടേയും നൃത്തം.

Read more: ‘ഇത്തവണ എന്തൊക്കെ സംഭവിച്ചാലും സ്‌ട്രെസ് എടുക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു’- ഗർഭകാല യോഗയുടെ പ്രാധാന്യം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

ഗിന്നസ് പക്രു പ്രധാന കഥാപാത്രമായെത്തിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അലക്സ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Guinness Pakru dance with Flowers Top Singers