ഫാനില്‍ കൂടൊരുക്കാനെത്തിയ കിളികള്‍ക്ക് സഹായമൊരുക്കി ഗിന്നസ് പക്രു; ഒടുവില്‍ പിറന്നത് പുതുജീവനുകള്‍: മനോഹരകാഴ്ച

Guinness Pakru shares video of Bulbul Nesting on a fan

ചലച്ചിത്ര താരങ്ങളുടെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മറ്റ് ചില വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ നേടുകയാണ് ഗിന്നസ് പക്രു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഒരു വിഡിയോ. അവതരിപ്പക്കുന്ന കഥാപാത്രങ്ങളെ പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് ഗിന്നസ് പക്രു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

‘രണ്ട് കിളികള്‍ വീടിന്റെ സിറ്റൗട്ടിലെ ഫാനില്‍ കുട് വെയ്ക്കാനുള്ള നിരന്തര ശ്രമം ആരംഭിച്ചു. ചകിരികളും നാരും സ്ഥലമില്ലാതെ താഴേയ്ക്ക്. പലതവണയുള്ള പരിശ്രമത്തിനൊടുവില്‍ ചെറിയ ഒരു സപ്പോര്‍ട്ട് ഈര്‍ക്കിലി കൊണ്ട് ഞാന്‍ കൊടുത്തു. കൂട് പണി ഉഷാറായി. ഫാനിന്റ കണക്ഷന്‍ കട്ട് ചെയ്തു. പിന്നീട് സംഭവിച്ചത് അത്ഭുതകാഴ്ചകള്‍..
അത് ഈ വിഡിയോയില്‍ ഉണ്ട്. പരിശ്രമിക്കുക… നിരന്തരം… നടക്കാത്ത കാര്യങ്ങളും നടക്കാം… നന്മ പരക്കട്ടെ’ എന്ന കുറിപ്പിനൊപ്പമാണ്് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരുടേയും മനസ്സു നിറയ്ക്കുന്ന ഈ കാഴ്ച ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: ഒരു രൂപയ്ക്ക് ഇഡ്ഡലി നല്‍കുന്ന കമലത്താള്‍ മുത്തശ്ശിയുടെ ഏറ്റവും വലിയ സ്വപ്‌നവും സഫലമായി

മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.

Story highlights: Guinness Pakru shares video of Bulbul Nesting on a fan