വീട്ടുവളപ്പിലെ പാഷൻ ഫ്രൂട്ടുകൊണ്ട് രുചികരമായ ഡെസേർട്ട് ഒരുക്കി അഹാന കൃഷ്ണ- വിഡിയോ
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അഹാനയ്‌ക്കൊപ്പം സഹോദരിമാരും ഇൻസ്റ്റഗ്രാമിലും യൂട്യുബിലും താരങ്ങളാണ്. ഇപ്പോഴിതാ, വീട്ടിലെ പാഷൻ ഫ്രൂട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഹാന കൃഷ്ണ.
വീട്ടുവളപ്പിലെ പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് എങ്ങനെ ഒരു ആരോഗ്യകരമായ ഡെസേർട്ട് ഉണ്ടാക്കാം എന്നും നടി പങ്കുവയ്ക്കുന്നു. പാഷൻ ഫ്രൂട്ടും തേനും ചേർത്താണ് ഈ ഡെസേർട്ട് തയ്യാറാക്കുന്നത്. അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്.
Read More: ഷാരൂഖ് ഖാനൊപ്പം ആറ്റ്ലീ ചിത്രത്തിൽ വേഷമിടാൻ നയൻതാര
നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story highlights- ahaana krishna’s special passion fruit Dessert