ഒരേ രംഗം രണ്ടു നായകന്മാർക്കൊപ്പം അവതരിപ്പിച്ച് ഐശ്വര്യ റായ്; ശ്രദ്ധേയമായി വിഡിയോ

June 28, 2021

മണിരത്നം സംവിധാനം ചെയ്ത രാവൺ മേക്കിങ്ങിന്റെ പ്രത്യേകതകൊണ്ട് ലോകശ്രദ്ധ നേടിയ ചിത്രമാണ്. തമിഴിൽ രാവൺ എന്ന പേരിൽ ഒരുങ്ങിയപ്പോൾ ഹിന്ദിയിൽ രാവണൻ എന്ന പേരിലാണ് എത്തിയത്. പേരിൽ മാത്രമല്ല, കഥാപത്രങ്ങളിലും ചെറിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. തമിഴിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം, ഹിന്ദിയിൽ വിക്രമാണ് അവതരിപ്പിച്ചത്.ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ രണ്ടു നായകന്മാർക്കൊപ്പം ഒരേ ഭാവങ്ങൾ പുനരവതരിപ്പിക്കുന്ന ഐശ്വര്യ റായിയുടെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പൃഥ്വിരാജിനും വിക്രമിനും ഒപ്പം ഒട്ടും ഭാവവ്യത്യസമില്ലാതെ അതിശയകരമായ അഭിനയം കാഴ്ചവെച്ച ഐശ്വര്യ റായിയുടെ പ്രകടനമാണ് ശ്രദ്ധേയമാകുന്നത്. ഒരു ആരാധകനാണ് ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്. മറ്റുസിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് മണിരത്നം ഈ ചിത്രം ഒരുക്കിയത്. ഡബ്ബിങ്ങിനും സബ്ടൈറ്റിലിനും പകരം ഓരോ ഭാഷയിലും ജനപ്രിയനായ താരങ്ങളെ ഉപയോഗിച്ച് രംഗങ്ങൾ വീണ്ടും ചിത്രീകരിച്ചു. ഐശ്വര്യ റായി മാത്രം എല്ലാ ഭാഷയിലും വേഷമിട്ടു.

Read More: പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന കഥാനായിക, പ്രേക്ഷകരുടെ ‘പ്രിയങ്കരി’യായി മാറിയ ഡെയ്‌സി

രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ തമിഴ് പതിപ്പിൽ, വിക്രം വില്ലനായി എത്തിയപ്പോൾ പൃഥ്വിരാജ് നായകനായി. ഹിന്ദി പതിപ്പിൽ വിക്രം നായകനായപ്പോൾ അഭിഷേക് ബച്ചനാണ് വില്ലൻ വേഷത്തിൽ. രണ്ട് പതിപ്പുകളിലും സീതയിൽ നിന്നും പ്രചോദനമുൾക്കൊണ്ട കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്.

Story highlights- Aishwarya Rai effortlessly recreated scenes