മനസുതൊട്ട് മക്കൾക്കൊപ്പമുള്ള അല്ലു അർജുന്റെ സ്നേഹ നിമിഷങ്ങൾ; വിഡിയോ
കൊവിഡ് പ്രതിസന്ധിയിൽ ഷൂട്ടിങ്ങുകളും നിർത്തിവെച്ചിരിക്കുന്നതിനാൽ അഭിനേതാക്കളെല്ലാം വീണ്ടും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ്. നടൻ അല്ലു അർജുനും കൊവിഡ് മുക്തനായി മക്കൾക്കൊപ്പം സമയം ചിലവഴിക്കുകയാണ്. ഇപ്പോഴിതാ, അച്ഛനും മക്കളും ഒന്നിച്ചിരിക്കുന്ന മനോഹരമായൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഢി.
മക്കളായ അയാൻ, അർഹ എന്നിവർക്കൊപ്പം പുൽത്തകിടിയിൽ ഒരു കട്ടിലിൽ ഇരുന്നുകൊണ്ട് ആകാശ കാഴ്ചകളെ കുറിച്ച് സംസാരിക്കുകയാണ് അല്ലു അർജുൻ. രസകരവും ഹൃദ്യവുമായ വിഡിയോ ആരാധകരും ഏറ്റെടുത്തു. അല്ലു അർജുനും കുടുംബവും കൊവിഡ് പോസിറ്റീവ് ആയിരുന്ന സമയത്തും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഏപ്രിൽ 28നാണ് അല്ലു അർജുൻ പോസിറ്റീവായത്. ജൂബിലി ഹിൽസിലെ വീട്ടിലാണ് താരം ക്വാറന്റീൻ കാലം ചിലവഴിച്ചത്. നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് നടൻ പിന്നീട് പങ്കുവെച്ചിരുന്നു. അതേസമയം, അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ഒരുക്കുന്ന ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്.
Read More: വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ എത്തുന്നത് 15 ഗാനങ്ങളുമായി
ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികയായി അഭിനയിക്കുന്നത് രശ്‌മിക മന്ദാനയാണ്. കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സാൻഡേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിൽ ധനഞ്ജയ്, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു. മാത്രമല്ല, നടൻ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.
Story highlights- allu arjun’s family moments