70 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡ് നേട്ടത്തിൽ അല്ലു അർജുന്റെ പുഷ്പ ടീസർ

June 8, 2021

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. അല്ലു അർജുനൊപ്പം വില്ലനായി മലയാളി താരം ഫഹദ് ഫാസിൽ കൂടി എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ തുടർ ചിത്രീകരണം ലോക്ക്ഡൗണിന് ശേഷമായിരിക്കും. 250 കോടി ചിലവിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2022-ഓടെ ആയിരിക്കും പുറത്തിറങ്ങുക.

ഇപ്പോഴിതാ, ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പ രാജ് എന്ന കഥാപത്രത്തിന്റെ ഇൻട്രൊഡക്ഷൻ ടീസർ റെക്കോർഡ് നേട്ടത്തിന്റെ തിളക്കത്തിലാണ്. ഏറ്റവും വേഗത്തിൽ 1.6 മില്യൺ ലൈക്കുകളും 70 മില്യൺ കാഴ്ചക്കാരെയും നേടിയിരിക്കുകയാണ് ടീസർ. ഏറ്റവും വേഗത്തിൽ 50 മില്യൺ കാഴ്ചക്കാരെ നേടിയതും ഇതേ ടീസർ തന്നെയായിരുന്നു.

Read More: എൽസ ഡോളിന്റെ പേരിൽ ഒരു കുഞ്ഞു പിണക്കം; ചൂരലെന്നു കേട്ടതേ പെട്ടെന്നൊരു ഇണക്കവും- രസികൻ വിഡിയോ

അല്ലു അർജുനനെ കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദന, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Story highlights- Allu Arjun’s intro video from ‘Pushpa’ records 70 million views