ഒരുപക്ഷെ കണ്ണുകളെ വിശ്വസിക്കാനാകില്ല ഈ വിഡിയോ കണ്ടാല്‍
സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വിഡിയോ. ഒരു പക്ഷെ ഈ വിഡിയോ കണ്ടാല്‍ സ്വന്തം കണ്ണുകളെ പോലും നാം അവിശ്വസിച്ചുപോകും. ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വിഡിയോ ആണിത്. ഒരു ജനാലയുടെ രൂപരേഖയാണ് ആദ്യം വിഡിയോയില്‍ കാണാന്‍ സാധിക്കുക. പിന്നെ അതിനൊപ്പം ഒരു പേനയും. എന്നാല്‍ ജനാലയുടെ രൂപരേഖ കറങ്ങുമ്പോള്‍ പേന തനിയെ ജനാലയ്ക്കുള്ളിലൂടെ കടന്നുപോകുന്നതായി നമുക്ക് അനുഭവപ്പെടുന്നു.
ഇത്തരത്തില്‍ കാഴ്ചയില്‍ സംശയം തോന്നത്തക്ക വിധത്തിലുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്നാണ് പൊതുവെ ഇത്തരം കാഴ്ചകളെ വിശേഷിപ്പിയ്ക്കുന്നത്. മായക്കാഴ്ച എന്നും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ അറിയപ്പെടുന്നു. കാഴ്ചകളുടേയും ധാരണകുളുടേയും അടിസ്ഥാനത്തില്‍ നമ്മുടെ തിരിച്ചറിവില്‍ ഉണ്ടാകുന്ന ചില മിഥ്യാബോധമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍. ഇവ എപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യത്യസ്തമായിരിയ്ക്കും.
this illusion broke my brain 🤯 pic.twitter.com/BvgO2TcwFE
— drewcoffman.eth 𝕚𝕤 𝕠𝕟𝕝𝕚𝕟𝕖 🟢 (@DrewCoffman) June 14, 2021
Story highlights: An Optical illusion video trending in Twitter