കണ്ണുകളെ കുഴപ്പിച്ച് ഒരു സ്പൈറൽ സ്റ്റെയർകേസ്- വിഡിയോ

May 5, 2023

നമ്മുടെ സ്വന്തം കണ്ണുകളെ പോലും അവിശ്വസിച്ചുപോകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥരാക്കാനും കഴിയുന്ന ഒരു ദൃശ്യ രഹസ്യം പോലെയാണ് അവ പ്രവർത്തിക്കുന്നത്. ചില എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കാൻ സാധിക്കും.

എന്നാൽ അങ്ങനെയല്ലാതെ സ്വന്തം കണ്ണുകൾ പോലും നമ്മളെ കബളിപ്പിക്കുന്ന അവസരങ്ങളുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. സയൻസ് ഗേൾ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ ഇറ്റലിയിലെ മിലാനിലുള്ള സാൻ സിറോ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ഒരു ഗോവണി കാണിക്കുന്നു. ഒറ്റനോട്ടത്തിൽ, ആളുകൾ ഗോവണിപ്പടിയിലൂടെ കയറുമ്പോൾ ഗോവണി കറങ്ങുന്നത് പോലെ തോന്നുന്നു. പക്ഷേ അത് വെറും മിഥ്യയാണ്!

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

‘ഈ ഗോവണി കറങ്ങുന്നതായി നമുക്ക് തോന്നാം. പക്ഷേ, അങ്ങനെയല്ല! താഴേക്ക് പോകുന്ന ആളുകളുടെ ചലനം നമ്മുടെ തലച്ചോറിന് ഗോവണി എതിർദിശയിലേക്ക് തിരിയുന്ന പ്രതീതി നൽകുന്നു. ഇറ്റലിയിലെ മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്,” അടിക്കുറിപ്പ് ഇങ്ങനെയാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി കാഴ്ചകൾ മുൻപും ശ്രദ്ധേയമായിട്ടുണ്ട്.

Story highlights- Spiral staircase of a football stadium