അണിയറയിൽ കല്യാണി പ്രിയദർശൻ, വരുമാനം കൊവിഡ് പ്രതിരോധത്തിന്; അനി ഐ വി ശശിയുടെ ഹ്രസ്വചിത്രം ‘മായ’ ശ്രദ്ധേയമാകുന്നു
ഐ വി ശശിയുടെ മകൻ അനി ഐ വി ശശി സംവിധാനം ചെയ്ത ‘മായ’ എന്ന തമിഴ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിലെ നിന്നുള്ള വരുമാനം കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. അശോക് സെൽവനും പ്രിയ ആനന്ദും മായയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2017 ൽ പൂർത്തിയായ മായ 2017 ലെ ചിക്കാഗോ സൗത്ത് ഏഷ്യൻ ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു.
സംവിധായകൻ വെങ്കട്ട് പ്രഭു, അശ്വത് മാരിമുത്തു, അഭിനേതാക്കളായ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, ഋതു വർമ, വാണി ബോജൻ, വിശ്വക് സെൻ, നിഹാരിക കോണ്ടാല, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്. മായയുടെ പോസ്റ്റർ ഡിസൈനും ടൈറ്റിലും ഒരുക്കിയിരിക്കുന്നത് നടി കല്യാണി പ്രിയദർശൻ ആണ്.
read More: ’96’ലെ ഹിറ്റ് ഗാനം ടോപ് സിംഗർ വേദിയിൽ പാടി കുട്ടി ജാനു- വിഡിയോ
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സഹ എഴുത്തുകാരനും അസോസിയേറ്റ് ഡയറക്ടറുമാണ് അനി ഐ വി ശശി. മലയാളത്തിലും ഹിന്ദിയിലും പ്രിയദർശന്റെ ഏതാനും പ്രോജക്ടുകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അശോക് സെൽവൻ, ഋതു വർമ്മ, നിത്യ മേനോൻ എന്നിവർ അഭിനയിച്ച ദ്വിഭാഷാ ചിത്രം ‘നിന്നില നിന്നില’ സംവിധാനം ചെയ്തത് അനി ഐ വി ശശി ആയിരുന്നു.
Story highlights- Ani IV Sasi’s short film ‘Maya’ released on YouTube