‘മനുഷ്യനെ റീൽസ് ചെയ്യാനും സമ്മതിക്കൂലാ..’- അനു സിതാരയ്‌ക്കൊപ്പമുള്ള രസകരമായ വിഡിയോയുമായി സഹോദരി

മലയാള സിനിമയിലെ ഐശ്വര്യം തുളുമ്പുന്ന നായികയാണ് അനു സിതാര. ലോക്ക്ഡൗൺ കാലത്ത് പുതിയ വീട്ടിൽ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു നടി. പാചകവിശേഷവും പാട്ടുവിശേഷവുമൊക്കെയാണ് അനു സിതാരയുടെ യൂട്യൂബ് ചാനലിന്റെ പ്രത്യേകത. അനു സിതാരയ്ക്ക് പിന്നാലെ അഭിനയത്തിലേക്ക് സഹോദരി അനു സോനാരയും എത്തുകയാണ്.

സമൂഹമാധ്യമങ്ങളിൽ അനു സിതാരയ്‌ക്കൊപ്പം സജീവമായ സഹോദരി ഇപ്പോഴിതാ, രസകരമായൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു റീൽസ് എടുക്കാൻ ശ്രമിക്കുമ്പോൾ അതിനിടയിൽ ശല്യം ചെയ്യുന്ന അനു സിതാരയുടെ വിഡിയോയാണ് അനു സോനാര പങ്കുവെച്ചിരിക്കുന്നത്.

Read More: അമ്മയുറങ്ങുമ്പോൾ കാവലിരിക്കാം ഞാൻ; ഹൃദ്യ ചിത്രവുമായി ദിവ്യ ഉണ്ണി

‘മനുഷ്യനെ റീൽസ് ചെയ്യാനും സമ്മതിക്കൂലാ..’ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള അനു സോനാര ഇപ്പോൾ സിനിമയിലും സജീവമാകുകയാണ്. ലാൽ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രത്തിൽ ഏറെ ദരൂഹതകൾ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്.

Story highlights- anu sonara funny video