‘ഇന്ന് എനിക്ക് അനുഭവപ്പെടുന്ന വേദന നാളെയുടെ ശക്തിയായിരിക്കും’- ഫിറ്റ്നസ് ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

താരങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് പ്രിയങ്കരമാണ്. കൊവിഡ് കാലത്ത് പ്രത്യേകിച്ച് പ്രതിരോധ ശേഷിക്കായി ഫിറ്റ്നസ് പരിപാലിക്കേണ്ടത് വളരെ പ്രധാനവുമാണ്. ഇപ്പോഴിതാ, നടി അനുശ്രീയാണ് ഫിറ്റ്നസ് വിശേഷവുമായി എത്തിയിരിക്കുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.
‘ഇന്ന് എനിക്ക് അനുഭവപ്പെടുന്ന വേദന നാളെയുടെ ശക്തിയായിരിക്കും… ഫിറ്റ്‌നസിനായി ഞാൻ ഇപ്പോൾ ചെലവഴിക്കുന്ന സമയം നാളെ എന്റെ സ്വത്തായിരിക്കും…’-ഫിറ്റ്നസ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി കുറിക്കുന്നു. മുൻപ് വർക്ക്ഔട്ട് ഡാൻസുമായി അനുശ്രീ ശ്രദ്ധനേടിയിരുന്നു.
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
Read More: റിലീസിങ്ങിലും ചരിത്രം കുറിക്കാന്‍ ഒരുങ്ങി ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’
ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story highlights- anusree fitness photo