വീടിന് മുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍; വൈറലായ ആ ചിത്രത്തിന് പിന്നില്‍
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രത്തെക്കുറിച്ചാണ്. ഇരുനിലകളുള്ള ഒരു വീടിന്റെ ഒന്നാമത്തെ നിലയുടെ ടെറസിന്റെ ഒരു ഭാഗത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാര്‍. അതായിരുന്നു വൈറലായ ചിത്രം. ഒറ്റ നോട്ടത്തില്‍ ഒരു സ്വിഫ്റ്റ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായേ തോന്നൂ.
ഇനി എങ്ങനെ ഈ കാര്‍ മുകളിലെത്തി എന്നല്ലേ… അതിന് പിന്നിലുണ്ട് ഒരു കഥ. സത്യത്തില്‍ ഇതൊരു യഥാര്‍ത്ഥ കാര്‍ അല്ല. കോണ്‍ക്രീറ്റും മറ്റും ഉപയോഗിച്ച് തയാറാക്കിയെടുത്ത കാറിന്റെ രൂപമാണ്. വീടിന്റെ മുന്‍ഭാഗത്ത് തന്നെയായി ഈ കാര്‍ സ്ഥാപിച്ചത് എന്തിനാണെന്നായിരിക്കും സംശയം. അതിനുമുണ്ട് ഉത്തരം.
Read more: പ്രൊജക്ട് ലോക്ക്ഡൗണ്‍: ഇതൊരു കംപ്ലീറ്റ് ഹൊറര്‍ കോമഡി ചിത്രം: വിഡിയോ
വീട് നിര്‍മിച്ചപ്പോള്‍ ചെറിയൊരു അബദ്ധം സംഭവിച്ചു. അടുക്കളയുടെ ചിമ്മിനി വീടിന്റെ മുന്‍ഭാഗത്തു തന്നെയായി. അതാകട്ടെ വീടിനൊരു അഭംഗിയും. അത് പരിഹരിക്കാനാണ് ഇങ്ങനെയൊരു ആശയത്തിലെത്തിയത്. ചിമ്മിനിക്ക് ഇടയിലൂടെ പുക പുറത്തേക്ക് പോവുകയും ചെയ്യും. പക്ഷെ നോക്കുന്നവരുടെ ശ്രദ്ധ കാറിലേക്കും മാറും.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മമ്പലം ക്ഷേത്രത്തിന് സമീപത്തായി താമസിക്കുന്ന പ്രസൂണിന്റെ വീടിന് മുകളിലാണ് ഈ കാര്‍. ശില്‍പി കൂടിയായ പി വി രാജീവനാണ് കാര്‍ ഇത്തരത്തില്‍ രൂപകല്‍പന ചെയ്‌തെടുത്തത്. 12 അടി നീളവും ആറടി ഉയരവും അഞ്ചടി വീതിയുമുണ്ട് ഈ കാറിന്.
Story highlights: Behind the story of car on the house terus