പ്രൊജക്ട് ലോക്ക്ഡൗണ്‍: ഇതൊരു കംപ്ലീറ്റ് ഹൊറര്‍ കോമഡി ചിത്രം: വിഡിയോ

June 10, 2021
Project Lockdown Horror Comedy Video

ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരം. മനോഹരമായൊരു ഹൊറര്‍ കോമഡി വിഡിയോയാണിത്. ലോക്ക്ഡൗണ്‍ തന്നെയാണ് വിഡിയോയുടെ പശ്ചാത്തലവും.

തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഒരു കൊവിഡ് ബോധവല്‍ക്കരണമാണ് ഈ വിഡിയോ. അവതരണ മികവുതന്നെയാണ് വിഡിയോയുടെ പ്രധാന ആകര്‍ഷണം. അമല്‍ താഹയും സെബാസ്റ്റ്യന്‍ പിവിയും ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും.

Read more: വെണ്ണിലവേ..വെണ്ണിലവേ..’ പാട്ട് പ്രേമികൾ ഹൃദയംകൊണ്ട് ആസ്വദിച്ച ഗാനവുമായി മധു ബാലകൃഷ്ണനും ശക്തിശ്രീയും

അമല്‍ താഹ, സെബാസ്റ്റ്യന്‍, അവറാച്ചന്‍, സിദ്ധാര്‍ത്ഥ്, ടോം, ചിപ്പി, ജോണി എന്നിവര്‍ ചേര്‍ന്നൊരുക്കിയ വിഡിയോ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഒരു പ്രൊജക്ടിന്റെ ഭാഗായി ഒരു വീട്ടില്‍ താമസിക്കാനെത്തുന്ന യുവാക്കളിലൂടെയാണ് കഥയുടെ സഞ്ചാരം. നിഗൂഢതകള്‍ക്കും ഹാസ്യത്തിനുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് വിഡിയോ ഒരുക്കിയിരിക്കുന്നതും.

Story highlights: Project Lockdown Horror Comedy Video