പൂച്ചക്കുഞ്ഞിനെ മടിയിലിരുത്തി ഫോട്ടോ, പിന്നാലെ അമ്മപ്പൂച്ചയുടെ മാസ്സ് എന്‍ട്രി; പിറന്നത് അതിഗംഭീര ഭാവങ്ങള്‍: വൈറല്‍ വിഡിയോയ്ക്ക് പിന്നില്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമെല്ലാം ഇടംപിടിച്ച ഒരു വിഡിയോയുണ്ട്. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന കുരുന്ന് ഭാവങ്ങള്‍ നിറഞ്ഞ ഒരു വിഡിയോ. ഒരു പൂച്ചക്കുഞ്ഞിനെ മടിയിലിരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മിടുക്കിയുടെ ദൃശ്യങ്ങള്‍ വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ ഹിറ്റായത്.
ആ വിഡിയോയുടെ കഥ ഇങ്ങനെ- ധ്രുവ എന്ന കൊച്ചുപെണ്‍കുട്ടിക്ക് ഒരു ആഗ്രഹം. പൂച്ചക്കുഞ്ഞിനെ മടിയിലിരുത്തി ഫോട്ടോകള്‍ എടുക്കണം. ഹരീഷ് എന്ന ഫോട്ടാഗ്രഫര്‍ അങ്ങനെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി. ഇതിനിടെയാണ് മറ്റൊരു രംഗം അരങ്ങേറിയത്. കുഞ്ഞിപ്പൂച്ചയ്ക്ക് അരികിലേക്ക് അമ്മപ്പൂച്ചയുടെ എന്‍ട്രി.
Read more: അതിശയിപ്പിച്ച് ആധവ്; ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കയറിയ കൊച്ചുമിടുക്കൻ
പിന്നെ കുഞ്ഞിനേയും കടിച്ചെടുത്ത് നടന്നുപോയി. പല സിനിമകളിലേയും മാസ്സ് രംഗത്തെ ഓര്‍മപ്പെടുത്തും പോലെ. എന്നാല്‍ അമ്മപ്പൂച്ച കുഞ്ഞിനേയും കൊണ്ട് പോയ സമയത്ത് ധ്രുവയുടെ മുഖത്ത് വിരിഞ്ഞ നിഷ്കളങ്ക ഭാവങ്ങളാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം. ഇന്‍സ്റ്റഗ്രാമിലൂടെ ഹരീഷ് പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നു.
Story highlights: Behind the story of little girl’s cute expressions video